മലപ്പുറം: നിലമ്പൂരില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. ആദിവാസിയുവാവിനാണ് കരടിയുടെ ആക്രമണമേറ്റത്. നിലമ്പൂര്‍ ഉള്‍വനത്തില്‍ വെച്ചാണ് കരടി യുവാവിനെ ആക്രമിച്ചത്.
ഏഴു സുഹൃത്തുക്കള്‍ക്കൊപ്പമാണ് അഖില്‍ തേന്‍ ശേഖരിക്കാന്‍ പോയത്. ചാലിയാര്‍ പാലക്കയം കാട്ടുനായ്ക്ക കോളനിയിലെ അഖിലിനാണ് കരടിയുടെ കടിയേറ്റത്. തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിനിടെ മരത്തില്‍ കയറിയാണ് അഖില്‍ രക്ഷപ്പെട്ടത്.
Read more :
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ