അഹ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എ അരവിന്ദ് ലഡാനി ബുധനാഴ്ച നിയമസഭയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവച്ചു. രാജിക്കത്ത് സ്വീകരിച്ചതായി നിയമസഭ സ്പീക്കർ ശങ്കർ ചൗധരി അറിയിച്ചു.
ബി.ജെ.പിയിൽ ചേരുമെന്ന് ലഡാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്നു മാസത്തിനിടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുന്ന നാലാമത്തെ എം.എൽ.എയാണ് ഇദ്ദേഹം. 182 അംഗ സഭയിൽ 13 അംഗങ്ങൾ മാത്രമാണ് കോൺഗ്രസിനുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ കോൺഗ്രസ് വൻ തിരിച്ചടി നേരിടുകയാണ്.
നേരത്തെ റജുലയില് വെച്ച് ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സിആര്‍ പാട്ടീലുമായി ലഡാനി കൂടിക്കാഴ്ച നടത്തിയിരുന്നു. ലഡാനി രാജിവച്ചതോടെ, പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗബലം 17 ല്‍ നിന്ന് 13 ആയി കുറഞ്ഞു. വെരാവല്‍-സോമനാഥ് പ്രദേശങ്ങളായ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ നിന്ന് ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ അവശേഷിക്കുന്നത്. പാര്‍ട്ടിക്ക് ഗുജറാത്തില്‍ നിന്ന് ലോക്സഭയില്‍ പ്രാതിനിധ്യമില്ല
അർജുൻ മോദ്വാദിയ, മുൻ കേന്ദ്രമന്ത്രി നരൺ രത്വ, മുൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് അംബരീഷ് ദേർ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടിയോട് വിടപറഞ്ഞ് ബി.ജെ.പിയിലെത്തിയിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ജാംനഗറിൽ നിന്നുള്ള കോൺഗ്രസ് നേതാവ് മുലു കണ്ടോറിയയും ബി.ജെ.പിയിൽ ചേർന്നിരുന്നു.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ