ഭൂവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ നേതൃത്വത്തിലുള്ള ബിജെഡി എന്ഡിഎലേക്കെന്ന് സൂചന. നവീന്‍ പട്നായിക് ബിജെഡി നേതാക്കളുമായും ബിജെപി ദേശീയ അധ്യക്ഷന്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളുമായും സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. ഇരുനേതാക്കളും തങ്ങളുടെ പാര്‍ട്ടി നേതാക്കളില്‍ നിന്ന് പ്രതികരണംതേടി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ മന്മോഹന് സമലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഡല്‍ഹിലെത്തിയാണ് നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയത്. സഖ്യം സംബന്ധിച്ച് മുഖ്യമന്ത്രി തങ്ങളോട് അഭിപ്രായം ആരഞ്ഞതായി മുതിര്‍ന്ന ബിജെഡി നേതാവ് പറഞ്ഞു. ഒഡീഷയിലെ ജനങ്ങളുടെ താത്പര്യത്തിനായി ബിജെഡി വേണ്ടതെല്ലാം ചെയ്യുമെന്നും നേതൃയോഗത്തിന് ശേഷം ബിജെഡി പ്രസ്താവന ഇറക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒഡീഷ സന്ദര്‍ശനത്തോടെയാണ് ബിജെഡി-ബിജെപി സഖ്യം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. നവീന്‍ പട്നായിക്കിനെ ജനകീയനായ മുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രി ഒരു പരിപാടിക്കിടെ വിശേഷിപ്പിക്കുകയും ചെയ്തു. ഒഡീഷയിലെ വികസനത്തേയും പ്രധാനമന്ത്രി പ്രകീര്‍ത്തിക്കുകയുണ്ടായി.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ