റിയാദ്∙ ഇരുഹറമുകളും സന്ദർശിക്കാനെത്തുന്ന സ്ത്രീകൾക്ക് ഉന്നത നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിന് 1,350 വനിതാ സന്നദ്ധപ്രവർത്തകർക്ക് വിദഗ്ധ പരിശീലനം നൽകി.ഗ്രാൻഡ് മോസ്കിന്റെയും പ്രവാചകപള്ളിയുടെയും ചുമതലയുള്ള ഇരു തിരുഗേഹ ജനറൽ അതോറിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിശീലനം. ജനക്കൂട്ട നിയന്ത്രണം, മസ്ജിദുകളിലെ സന്ദർശകരുമായുള്ള ആശയവിനിമയം, സന്നദ്ധസേവന പരിപാടികളുടെ നടത്തിപ്പ്, പ്രായമായവരെയും വികലാംഗരെയും പരിചരിക്കൽ തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
ലോകമെമ്പാടുമുള്ള തീർഥാടകരുടെ ഗണ്യമായ വരവിന് സാക്ഷ്യം വഹിക്കുന്ന വിശുദ്ധ റമസാൻ മാസത്തിനുള്ള മുന്നൊരുക്കമായി, പ്രവാചക പള്ളിയിലെ റൗദ അൽ ഷരീഫിലെ പരവതാനികളും അതോറിറ്റി മാറ്റി സ്ഥാപിച്ചിട്ടുണ്ട്. മസ്ജിദിലേക്കെത്തിച്ചേരുന്ന സന്ദർശകർക്ക് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി അതോറിറ്റി നടപ്പാക്കുന്ന സേവനങ്ങളിലെ മെച്ചപ്പെടുത്തലുകളുടെ ഭാഗമാണ് പുതിയതും ഉയർന്ന നിലവാരമുള്ള ആകർഷകമായ പരവതാനികൾ വിരിച്ചത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ