റിയാദ്∙ ‘അൻവരത് ലയലീന’ അഥവാ ‘നമ്മുടെ രാവുകളുടെ വെളിച്ചം’ എന്ന പേരിൽ വിവിധ പരിപാടികളോടെ സൗദിയിലെ സാംസ്കാരിക മന്ത്രാലയം ഈ വർഷത്തെ റമസാൻ സീസണിനായി ഒരുങ്ങുകയാണ്. വിശുദ്ധ മാസവുമായി ബന്ധപ്പെട്ട സാംസ്കാരിക പൈതൃകത്തെ ഉയർത്തിക്കാട്ടുന്ന പരിപാടികളാണ് ഒരുങ്ങുന്നത്. റിയാദിലെ തുമൈരി സ്ട്രീറ്റിലും ജിദ്ദയിലെ അൽ-ബലാദ് ചരിത്ര മേഖലയിലും ദമാം വാട്ടർഫ്രണ്ടിലും വൈവിധ്യമാർന്ന പരിപാടികൾ നടക്കും.
വിവിധ സർക്കാർ, സ്വകാര്യ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ‘നമ്മുടെ രാവുകളുടെ വെളിച്ചം’ പരിപാടി റമസാൻ വിരുന്നൊരുക്കുന്ന റിയാദിലെ അൽ സൽ മാർക്കറ്റിലും ജിദ്ദയിലെ അൽ ബലാദ് മാർക്കറ്റിലും നടക്കും. ഇവിടെ സന്ദർശകർക്ക് പരിപാടിക്കൊപ്പം സവിശേഷമായ ഇഫ്താറിലും സഹൂർ-നും പങ്കെടുക്കാൻ കഴിയും.
നൂർ റിയാദിൽ, റമസാനിന്റെ മൂല്യത്തെയും ആത്മീയതയെയും കുറിച്ച് മനസ്സിലാക്കാനും അവബോധം വളർത്താനും രൂപകൽപ്പന ചെയ്ത ഒരു പ്രദർശനം നടക്കും. അവിടെയുള്ള നീരീക്ഷണ കേന്ദ്രത്തിൽ നിന്നും വിശുദ്ധ മാസത്തിലുടനീളം ചന്ദ്രന്റെ വിവിധ ഘട്ടങ്ങളും ചന്ദ്രക്കലയുമൊക്കെ വീക്ഷിക്കുന്നതിന് സൗകര്യമൊരുക്കിയിരിക്കുന്നു. പരമ്പരാഗത കരകൗശല വിപണികൾ, വിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, ഓരോ പ്രദേശത്തെയും പ്രിയപ്പെട്ട റമസാൻ വിഭവങ്ങളും മധുരപലഹാരങ്ങളും തയ്യാറാക്കുന്ന ഷെഫുകളുമായുള്ള പാചക പ്രദർശനങ്ങൾ, കുട്ടികളുടെ വിനോദ ഇടങ്ങൾ എന്നിവയും എന്നിവയാണ് റമസാനിൽ ഒരുങ്ങുന്ന മറ്റ് പരിപാടികൾ.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ