തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഉടന്‍ ഉണ്ടാകാനിടയില്ലെന്ന് റിപ്പോര്‍ട്ട്. മദ്യം വിൽക്കുന്നതിനെ സംബന്ധിച്ച ശുപാർശ ജിഎസ്ടി വകുപ്പ് സമർപ്പിച്ചിരുന്നു. എന്നാല്‍ നികുതി ഈടാക്കുന്നതിലെ ആശയക്കുഴപ്പമാണ് സര്‍ക്കാരിനെ പിന്നോട്ട് വലിയ്ക്കുന്നത്.
വിദേശമദ്യത്തിന്റെ നികുതി ഈടാക്കണമെന്നാണു ജിഎസ്ടി വകുപ്പിന്റെ ശുപാർശ. ഇതു പ്രായോഗികമാണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു.
വീര്യം കുറഞ്ഞ മദ്യത്തിനു വീര്യം കൂടിയ മദ്യത്തിന് ഈടാക്കുന്ന നികുതി ഏർപ്പെടുത്താനാകില്ല. 400 രൂപയ്ക്കു മുകളിൽ അടിസ്ഥാനവിലയുള്ള മദ്യത്തിന് 251 ശതമാനമാണു വിൽപ്പന നികുതി.
വീര്യം കുറഞ്ഞ മദ്യത്തിനു വിൽപ്പന നികുതി തീരെ കുറച്ചാൽ സർക്കാർ വരുമാനത്തിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നു]നികുതി വകുപ്പ് ചൂണ്ടിക്കാട്ടി. ബിയറിനും ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനും ഇടയിലുള്ള ഒരു ശ്രേണിയാണു പുതുതായി രൂപപ്പെടാൻ പോകുന്നത്. ഐടി, ടൂറിസം മേഖലയിലായിരിക്കും കൂടുതൽ വിപണന സാധ്യത. നികുതി കുറച്ചാൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന കൂടാനിടയുണ്ട്. വീര്യം കൂടിയ മദ്യത്തിനു നികുതി കൂടുതലായതിനാൽ വിൽപ്പന കുറയാം. സർക്കാരിന്റെ വരുമാനം നഷ്ടപ്പെടും. അല്ലെങ്കിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന ഐടി പാർക്കുകളിലും, ടൂറിസം കേന്ദ്രങ്ങളിലും മാത്രമായി പരിമിതപ്പെടുത്തേണ്ടിവരും.
കര്‍ണാടകയിലും ആന്ധ്രയിലുമെല്ലാം ‘റെഡി ടു ഡ്രിങ്ക്’ എന്നരീതിയില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്പന തുടങ്ങിയിരുന്നു. ഇതേ രീതിയില്‍ കേരളത്തിലും തുടങ്ങണമെന്നായിരുന്നു മദ്യ ഉത്പാദകരുടെ ആവശ്യം. വീര്യം കുറഞ്ഞ മദ്യം പല സംസ്ഥാനങ്ങളിലും ലഭ്യമാണെങ്കിലും നികുതി ഇളവ് ലഭിക്കുന്നത് ചിലയിടങ്ങളിൽ മാത്രമാണ്. നികുതിയിളവിലൂടെ വീര്യം കൂടിയ മദ്യം കമ്പനികൾ വിൽക്കുമോ എന്ന ആശങ്ക ചില ഉദ്യോഗസ്ഥർക്കുണ്ട്. പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കി വിൽപ്പന നടത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിലും സർക്കാർ നടപടികൾ ആരംഭിച്ചു. ഇതിനായി ലൈസൻസ് ചട്ടങ്ങൾ പുറത്തിറക്കി.
എന്നാല്‍ നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അഴിമതി ലക്ഷ്യമിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
കുറഞ്ഞ മദ്യത്തിന് നൂറില്‍ താഴെ നികുതിയാക്കാൻ ആണ് ശ്രമം നടത്തുന്നത്, ഇത് തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാനുള്ള നടപടിയാണ്, പുതിയ ഉദ്യോഗസ്ഥന് ചാര്‍ജ് കൊടുത്ത് അഴിമതി നടത്താനാണ് നീക്കമെന്നും വി ഡി സതീശൻ പറഞ്ഞു.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ