ദുബായ് ∙ ടീം ഇന്ത്യയുടെ വാർഷിക പൊതുയോഗത്തിൽ 2024 – 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ശശി വാരിയത്ത് (പ്രസി), ഇസ്മായിൽ റാവുത്തർ, കെ. ടി. നായർ (വൈസ് പ്രസി), അനിൽ ലാൽ (ജനറൽ സെക്ര), രാജീവ് മേനോൻ (ജോയിന്റ് സെക്ര), രവി തങ്കപ്പൻ (ട്രഷ), സിജു കാർത്തിക് (ജോയിന്റ് ട്രഷ), മനോജ് ഗോപാൽ (ഓഡിറ്റർ), വിനയ് നായർ, കൃഷ്ണകുമാർ (പ്രോഗ്രാം കൺ), മാലതി സുനീഷ് (വനിത കൺ). ഭരണസമിതി അംഗങ്ങൾ: അൻവർ വക്കാട്ട്, പി.കെ. മൂസ, എൻ. ഇബ്രാഹിംകുട്ടി, സുരാജ് തോമസ്, മാനു പൂളക്കൽ, രാജീവ് പിള്ള, ബെറ്റ്സൺ ബേബി, ബോബൻ ജോസ്, രാകേഷ് നാരായണൻ, തോമസ് എബ്രഹാം വാമട്ടത്തിൽ, കെ.ആർ. മനോജ്, മുഹമ്മദ് അജ്മൽ, അശോകൻ ഇളയിടത്ത്, സി.ആർ. മനോജ്, റഫീഖ് കോറോത്ത്, സുബീർ അഴീക്കോട്, പി.കെ. റെജി. മുഖ്യ രക്ഷാധികാരികൾ : വി. അബ്ദുറഹിമാൻ, ചന്ദ്രൻ പിള്ള, ജോസ് ജോസഫ്, കാർത്തിക് വാസുദേവ്.
പൊതുയോഗം മുതിർന്ന ടീം ഇന്ത്യ അംഗം ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശശി വാരിയത്ത് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പി.കെ. റെജി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.ടി. നായർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഇസ്മായിൽ റാവുത്തർ, ജോസ് ജോസഫ്, ചന്ദ്രൻപിള്ള, ട്രഷറർ രവി തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ