ധന: മധ്യപ്രദേശിൽ പരിശീനലത്തിനിടയിൽ വിമാനം തകർന്നുവീണു. വനിതാപൈലറ്റിന് ഗുരുതര പരിക്കേറ്റു. ധന ആസ്ഥാനമായുള്ള ചൈംസ് ഏവിയേഷൻ അക്കാദമിയുടെ ഉടമസ്ഥതയിലുള്ള സെസ്ന 172 എന്ന സിംഗിൾ എഞ്ചിൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനം പറന്നുയർന്നതിന് പിന്നാലെ എഞ്ചിന് തകരാറുണ്ടായതാണ് അപകടത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ വനിതാ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നീമച്ചിൽ നിന്ന് ധനയിലേക്ക് പറക്കുന്നതിനിടയിലാണ് വിമാനത്തിന്റെ എഞ്ചിന് തകരാർ സംഭവിച്ചത്. തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, ലാൻഡിംഗിനിടെ വിമാനം നിയന്ത്രണം വിട്ട് കുറ്റിക്കാട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിമാനം മറിയുകയും വിമാനത്തിൽ നിന്ന് പെട്രോൾ ചോർന്നൊലിക്കുകയും ചെയ്തു.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ