അബുദാബി ∙ സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ ദേശീയ ക്യാംപെയ്ന് തുടക്കം. സൈബർ ഭീഷണി വർധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
ഭീഷണികളിൽനിന്ന് പൊതുജനങ്ങളെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെയും രക്ഷിക്കുകയാണ് ലക്ഷ്യം.തട്ടിപ്പിനെക്കുറിച്ചുള്ള സൂചനകളും അവയിൽനിന്ന് ഒഴിവാകാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വിശദീകരിക്കും. ക്യാംപെയ്നിൽ സംശയാസ്പദമായ ഇ–മെയിലുകൾ തിരിച്ചറിയാനുള്ള മാർഗനിർദേശങ്ങളും നൽകും. ഇലക്ട്രോണിക് ഭീഷണികളുടെ സ്വഭാവം, അവ എങ്ങനെ കൈകാര്യം ചെയ്യാം, സൈബർ ആക്രമണങ്ങൾ എങ്ങനെ കണ്ടെത്താം, രക്ഷപ്പെടാനുള്ള മാർഗങ്ങൾ തുടങ്ങിയവ മനസ്സിലാക്കിത്തരും. സൈബർ സുരക്ഷ ദൈനംദിന സംസ്കാരത്തിന്റെ ഭാഗമാക്കണമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ