ദുബായ് ∙ മഞ്ഞുമ്മൽ ബോയ്സിനു പ്രേക്ഷകർ സമ്മാനിച്ച വിജയം പോലെ തന്നെ പ്രധാനമാണ് കമൽഹാസനൊപ്പം സിനിമ കാണാൻ സാധിച്ചതെന്നു സംവിധായകൻ ചിദംബരം. ഗുണയുടെ സംവിധായകൻ സന്താന ഭാരതിക്കും കമൽഹാസനുമൊപ്പം മഞ്ഞുമ്മൽ ബോയ്സ് തിയറ്ററിൽ കാണാൻ സാധിച്ചതാണ് വലിയ വിജയം.
സംഭവ കഥ സിനിമയാക്കുമ്പോൾ തുടക്കം മുതൽ വെല്ലുവിളിയുണ്ടായിരുന്നു. ഒന്നര വർഷം പ്രീ പ്രൊഡക്ഷൻ ജോലികൾക്കു വേണ്ടി വന്നു. അണിയറ പ്രവർത്തകരും അഭിനേതാക്കളും നൽകിയ പിന്തുണയാണ് ചിത്രം പൂർത്തിയാക്കാൻ സഹായിച്ചത്. കലാസംവിധായകൻ അജയൻ ചാലിശേരിയുടെ ഉറപ്പും പിന്തുണയും എടുത്തു പറയണം. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ദുബായിൽ എത്തിയതായിരുന്നു സംവിധായകനും അഭിനേതാക്കളും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ