ദമാം∙ കിഴക്കൻ പ്രവിശ്യയിലെ വ്യവസായ പ്രമുഖനും കോഴിക്കോട് പുല്ലാളൂർ സ്വദേശിയുമായ ഉസ്മാൻ ചൊവ്വഞ്ചേരി (56) അൽഖോബാറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിങ്കളാഴ്ച ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അൽഖോബാർ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മൂന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവമറിഞ്ഞ ഉടൻ ഖത്തറിലുള്ള മകൻ ഫാരിസ് സൗദിയിലേക്ക് തിരിച്ചിട്ടുണ്ട്. കബയാൻ അലി ആന്‍ഡ് ഹിലാൽ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു. മൂന്നര പതിറ്റാണ്ടിലേറെയായി പ്രവാസിയായിരുന്നു ഉസ്മാൻ. സൗദിയിലെ പ്രശസ്ത സ്ഥാപനമായ സീമാർട്ട് സഹോദര സ്ഥാപനമാണ്. മരണാന്തര നിയമ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. സെറീനയാണ് ഭാര്യ. സഹോദരങ്ങൾ: കാദർ (സീമാർട്ട്), അസീസ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ