ചെന്നൈ: പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്നാട്ടിൽ വൻ നീക്കവുമായി ബിജെപി. നടൻ ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയുമായി സഖ്യത്തിൽ. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചതായി ശരത്കുമാർ പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്രമന്ത്രി എൽ. മുരുകൻ, മുൻ എംഎൽഎ എച്ച്. രാജ, തമിഴ്നാട് ഇൻചാർജ് അരവിന്ദ് മേനോൻ തുടങ്ങിയവർ ശരത്കുമാറുമായി രണ്ടാം ഘട്ട കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ശരത്കുമാർ സഖ്യം പ്രസ്താവിച്ചത്.
வருகின்ற பாராளுமன்ற தேர்தலில் பாரதிய ஜனதா கட்சியுடனான அகில இந்திய சமத்துவ மக்கள் கட்சியின் கூட்டணி பேச்சுவார்த்தை நிறைவு@narendramodi @AmitShah @MenonArvindBJP @Murugan_Mos@annamalai_k @BJP4India @BJP4TamilNadu @HRajaBJP#PMModi @sajeevpbjp pic.twitter.com/QyA9c98pox
— R Sarath Kumar (@realsarathkumar) March 6, 2024
തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ ശരത്കുമാറിനെ സ്വഗതം ചെയ്യുന്നതായി അറിയിച്ച് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ ശരത്കുമാറിന്റെ വരവ് വരവ് തമിഴ്നാട്ടിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
സമത്വ മക്കൾ കക്ഷി സ്ഥാപക പ്രസിഡൻ്റ് ശരത്കുമാർ എൻഡിഎയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നു. തമിഴ്നാട് ബിജെപിക്ക് വേണ്ടി അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു അണ്ണാമലൈ പറഞ്ഞത്. വരുന്ന തിരഞ്ഞെടുപ്പിൽ ശരത്കുമാറിന്റെ വരവ് തമിഴ്നാട്ടിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ