ഷാർജ ∙ കഴിഞ്ഞ വർഷം (2023) ഷാർജയിലെ റോഡുകളിൽ അമിത ശബ്ദമുണ്ടാക്കിയതിന് ഷാർജ പൊലീസിന്റെ നോയ്സ് റഡാർ ഉപകരണങ്ങൾ പിടികൂടിയത് 628 വാഹനങ്ങൾ. ക്യാമറയുമായി ബന്ധിപ്പിച്ചിട്ടുള്ള സൗണ്ട് മീറ്റർ അടങ്ങിയതാണ് നോയ്സ് റഡാർ സംവിധാനം.
വാഹനം മാനദണ്ഡങ്ങൾ ലംഘിക്കുകയാണെങ്കിൽ, ക്യാമറ ലൈസൻസ് പ്ലേറ്റ് പിടിച്ചെടുക്കുകയും ഡ്രൈവർക്ക് പിഴ ചുമത്തുകയും ചെയ്യും. ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 20 പ്രകാരം, 95 ഡെസിബെല്ലിൽ കൂടുതലുള്ള വാഹനങ്ങളുടെ ഉടമകൾക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ആറ് മാസം വരെ വാഹനം പിടിച്ചെടുക്കാനും സാധ്യതയുണ്ട്. ശല്യം കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റ് വക്താവ് ക്യാപ്റ്റൻ സൗദ് അൽ ഷൈബ പറഞ്ഞു. വാഹനങ്ങളുടെ പരിഷ്ക്കരണങ്ങൾ താമസക്കാർക്ക് വലിയ ശല്യമുണ്ടാക്കുകയും അശ്രദ്ധമായി വാഹനമോടിക്കുമ്പോൾ അപകടമുണ്ടാക്കുകയും ചെയ്യുന്നു. ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ