കന്യാകുമാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൂറുല്‍ ഇസ്ലാം സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ‘മിസൈല്‍ വുമണ്‍ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന ഡിആര്‍ഡിഒ മുന്‍ ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ് ചുമതലയേറ്റു. അക്കാദമിക് മികവ് പുലര്‍ത്തുന്ന നൂറുല്‍ ഇസ്ലാം സര്‍വകലാശാലയുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ട്. ഗവേഷണത്തിനും നവീകരണത്തിനും ഊന്നല്‍ നല്‍കി അതത് മേഖലകളില്‍ നേതൃപരമായ പങ്കുവഹിക്കുന്നവരാക്കി വിദ്യാര്‍ത്ഥികളെ മാറ്റും. ഒരു അക്കാഡമിക് സംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് ഡോ. ടെസ്സി തോമസ് പറഞ്ഞു.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) നീണ്ട കരിയറില്‍ നിരവധി ഉന്നത പദവികള്‍ വഹിച്ചു. പ്രതിരോധ ഗവേഷണ രംഗത്തും ഇന്ത്യയുടെ മിസൈല്‍ വികസനത്തിലും ദീര്‍ഘകാലം സേവനം ചെയ്ത ഡോ. ടെസ്സി തോമസ് പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. അഗ്‌നി മിസൈല്‍ വികസിപ്പിക്കുന്നതില്‍ നേതൃപരമായ നിര്‍ണായക പങ്കുവഹിച്ചതോടെ ഇന്ത്യയുടെ മിസൈല്‍ വനിത എന്ന് വിശേഷിപ്പിക്കപ്പെതുകയും ചെയ്തു.
അത്യാധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യാ മാറ്റങ്ങളോടൊപ്പം സഞ്ചരിക്കുകയും എഞ്ചിനീയറിങ്, ടെക്‌നോളജി, മാനേജ്‌മെന്റ്, റിസര്‍ച്ച് വിദ്യാഭ്യാസ രംഗത്തെ മികച്ച കലാശാലയാണ് നൂറുല്‍ ഇസ്ലാം സര്‍വകലാശാല. പഠനത്തോടൊപ്പം തന്നെ വിവിധ സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളിലേക്കുള്ള കൃത്യമായ രീതിയില്‍ പരിശീലനം നല്‍കുന്നതും നൂറുല്‍ ഇസ്ലാം സര്‍വകലാശാലയുടെ പ്രത്യേകതയാണ്. ഇന്ത്യന്‍ ആര്‍മിയില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ (എന്‍എസ്ജി) ഇന്‍സ്ട്രക്ടറായും സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡിലെ അഡൈ്വസറും ആയിരുന്ന കേണല്‍ തോമസ് മാത്യുവാണ് ഡിഫന്‍സ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ‘വൈസ് ചാന്‍സലറായി ഡോ. ടെസ്സി തോമസ് ചുമതലയേറ്റതോടെ പുതിയ അക്കാഡമിക് മികവിന്റെ യുഗത്തിന് തുടക്കമായിരിക്കുകയണെന്ന് പ്രോ ചാന്‍സലര്‍ ഫൈസല്‍ ഖാന്‍ പറഞ്ഞു.
ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ആര്‍ വേല്‍ രാജ്, ബാംഗ്ലരു യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ ജയകര ഷെട്ടി( യു.ജി.സി നോമിനി ) , ചെന്നൈ അമിറ്റി യൂണിവേഴ്‌സിറ്റി പ്രൊ ചാന്‍സലര്‍ ഡോ. ജി തിരുവാസഗം എന്നിവര്‍ അടങ്ങുന്ന സെര്‍ച്ച് കമ്മിറ്റിയാണ് വൈസ് ചാന്‍സലറായി ഡോ. ടെസ്സി തോമസിനെ തെരഞ്ഞെടുത്തത്.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ