തായ്പെ: ഇന്ത്യക്കാരെക്കുറിച്ചുള്ള വംശീയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് തായ്വാന് തൊഴില്‍മന്ത്രി സു മിങ് ചുന്‍. കുടിയേറ്റ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി അവര്‍ നടത്തിയ പ്രസ്താവന വംശീയമാണെന്നുള്ള വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
‘വടക്കുകിഴക്കേ ഇന്ത്യയിലെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് തൊഴിൽ മന്ത്രാലയം ആദ്യം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കാരണം അവരുടെ തൊലിയുടെ നിറവും ഭക്ഷണശീലവും ഞങ്ങളുടെതിന് സമാനമാണ്.
ഇന്ത്യയിലെ ഈ മേഖലയില്‍ ഉള്ളവര്‍ കൂടുതലും ക്രിസ്ത്യാനികളാണ്. അവര്‍ നിര്‍മാണ ജോലിയിലും കൃഷിയിലും വലിയ വൈദഗ്ധ്യം ഉള്ളവരാണ്’, എന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.
Read More……
- റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാനുള്ള പോരാട്ടം: നിക്കി ഹേലിയെ പിന്നിലാക്കി ഡോണൾഡ് ട്രംപിൻറെ മുന്നേറ്റം
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- ഏദൻ ഉൾക്കടലിൽ ഡ്രോൺ ആക്രമണത്തിനിരയായ കപ്പലിനെ രക്ഷിച്ച് ഇന്ത്യൻ നാവികസേന : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
- നക്സൽ ബന്ധം : യു.പിയിൽ ദമ്പതികൾ അറസ്റ്റിൽ
- ലോക്സഭാ തെരഞ്ഞെടുപ്പ്: ഡിജിറ്റൽ പ്രചരണത്തിന് ബിജെപി ചെലവാക്കിയത് 30 കോടി
പിന്നീട് തായ്വാനിൽനിന്നുതന്നെ മന്ത്രിക്കെതിരെ വ്യാപകവിമർശനം ഉയർന്നു. സു മിങ് ചുനിന്റെ പ്രസ്താവനയ്ക്കെതിരെ ഡെമോക്രേറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി നിയമസഭാംഗം ചെന്‍ കുവാന്‍ ടിങ് രംഗത്തെത്തി.
തൊലിയുടെ നിറവും വംശവും പരിഗണിച്ചാകരുത് തൊഴിലാളികളെ തിരഞ്ഞെടുക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിമർശനങ്ങൾ കടുത്തതോടെ, ചൊവ്വാഴ്ചയാണ് തൊഴിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചത്. തായ്വാന്റെ തൊഴില്‍നയത്തില്‍ പ്രദേശിക തൊഴിലാളിയെന്നോ കുടിയേറ്റ തൊഴിലാളിയെന്നോ വേര്‍തിരിവ് ഇല്ലെന്നും വിവേചനപരമായ നടപടികളില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ കഴിവിനെ പ്രശംസിക്കുന്നതായും അവർ വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവനയില്‍ തൊഴില്‍ മന്ത്രാലയവും ക്ഷമാപണം നടത്തി.