അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച രണ്ടുവയസ്സുകാരിയെ മാതാപിതാക്കള്‍ക്ക് തിരികെ നല്കി. കുട്ടി ബീഹാര്‍ സ്വദേശികളുടേതെന്ന ഡിഎന്‍എ ഫലം വന്നതോടെയാണ് അധികൃതര്‍ കുട്ടിയെ കൈമാറിയത്. പൂജപ്പുരയിലെ ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു കുട്ടിയെ സംരക്ഷിച്ചിരുന്നത്. കുട്ടിയെ തിരികെ കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് കുട്ടിയുടെ അച്ഛന് മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിന് നന്ദിയുണ്ടെന്നും എത്രയും വേഗം നാട്ടിലേക്ക് പുറപ്പെടുമെന്നും കുട്ടിയുടെ അച്ഛന് പറഞ്ഞു.
കഴിഞ്ഞ 17 ദിവസമായി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്നു. കുട്ടിയുമായി മാതാപിതാക്കള്‍ ഇന്ന് തന്നെ ഹൈദരാബാദിലേക്ക് പോകുമെന്നാണ് അറിയുന്നത്. കഴിഞ്ഞ് ദിവസം കുട്ടിയുടെ ഡിഎന്‍എ പരിശോധന ഫലം വന്നതിനു പിന്നാലെയാണ് അിശ്ചിതത്വത്തിന് വിരാമമായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസനെ കഴിഞ്ഞി ദിവസം കൊല്ലത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം നാവായിക്കുളത്താണ് പ്രതി ഹസന് താമസിക്കുന്നത്. പോക്സോ കേസ് പ്രതിയാണ് ഇയാള്‍. ജയിലില്‍ നിന്നിറങ്ങി രണ്ടാം മാസമാണ് ഇയാള്‍ പേട്ടയില്‍ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിക്കുകയും പിന്നീട് കുഞ്ഞിന്റെ ബോധം മറഞ്ഞതോടെ കുഞ്ഞിനെ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. അയിരൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസിലാണ് ഇയാള്‍ മുന്‍പ് അറസ്റ്റിലായത്. രണ്ട് ആഴ്ച മുമ്പാണ് ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതികളുടെ കുഞ്ഞിനെ പേട്ടയില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി.
പിന്നീട് 20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഓടയില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തുന്നത്. പ്രതിയെ പിടികൂടാന്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളും ജയില്‍ രേഖകളുമാണെന്ന് പൊലീസ് വ്യക്തമാക്കി.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ