സേവ് കോൺസ്റ്റിറ്റ്യൂഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ ദില്ലി ചലോ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എറണാകുളം നെട്ടൂർ ജംഗ്ഷനിൽ (ശുഭ് കിരൺ സിംഗ് നഗർ) ഐക്യദാർഢ്യ സമ്മേളനം
നടത്തി.അഡ്വ. ഗഫൂർ ( ജനറൽ കൺവീനർ) അധ്യക്ഷത വഹിച്ച സമ്മേളനം എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ പി എ പ്രേംബാബു ഉദ്ഘാടനം ചെയ്തു.
കുടിപ്പാർപ്പും ഉൽപാദനവും മണ്ണും മനുഷ്യനും തമ്മിലുള്ള മതനിരപേക്ഷ ജാത്യാചാര വിരുദ്ധ സ്നേഹശീലത്തിൽ അധിഷ്ഠിതമായ സഹവർത്തിത്വത്തെ അട്ടിമറിക്കാനാണ് ഹിന്ദുത്വ കോർപ്പറേറ്റ് ഫാസിസം കാർഷിക സമൂഹത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി എ പ്രേംബാബു അഭിപ്രായപ്പെട്ടു.
പി പി സന്തോഷ് (വർക്കിംഗ് പ്രസിഡണ്ട്) സ്വാഗതം ആശംസിച്ചു.എ കെ സജീവൻ, റാഷിദ് കളരിക്കൽ, സി എം ഇബ്രാഹിം ഹാജി, എം പി നൗഷാദ്, വി എ സാദിഖ്, കെ സി കാർത്തികേയൻ, വിജയകുമാർ, എം എ അബ്ദു തുടങ്ങി സാമൂഹ്യ കാർഷിക തൊഴിലാളി രംഗത്തെ സംഘടനാ നേതൃത്വങ്ങൾ ഐക്യദാർഢ്യ പ്രസംഗങ്ങൾ നടത്തി.