റിയാദ് ∙ അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സൗദി പ്രോ ലീഗ് ഫുട്ബോളില്‍ ഏർപ്പെടുത്തിയ വിലക്ക് അവസാനിച്ചു. ഇനിയുള്ള മത്സരങ്ങളിൽ താരത്തിന് പങ്കെടുക്കാം. മുപ്പതിനായിരം റിയാൽ പിഴയും ക്രിസ്റ്റ്യാനോക്ക് ചുമത്തിയിരുന്നു. അശ്ലീല ആംഗ്യം കാണിച്ച ക്രിസ്റ്റ്യാനോയുടെ നടപടിയിൽ വ്യാപക പ്രതിഷേധം സൗദിയിലെ മത്സര ആസ്വാദകരിൽ നിന്നും ഉയർന്നിരുന്നു.
കഴിഞ്ഞയാഴ്ച അല്‍ ശബാബിനെതിരായ 3- 2 വിജയത്തിനു ശേഷമായിരുന്നു സംഭവം. മെസി എന്ന് വിളിച്ച് റൊണാള്‍ഡോയെ കാണികളില്‍ ഒരു വിഭാഗം പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് താരം അശ്ലീല ആംഗ്യം കാണികൾക്കെതിരെ ഉയർത്തിയത്. സൗദി പ്രോ ലീഗിന് പരാതി ലഭിച്ചതോടെ ഒരു മത്സരം വിലക്കും 20,000 റിയാല്‍ പിഴയും വിധിച്ചു. ക്രിസ്റ്റ്യാനോയുടെ മോശം ആംഗ്യം മൈതാനത്തെ ടെലിവിഷന്‍ ക്യാമറകളില്‍ കാണിച്ചിരുന്നില്ല. എന്നാൽ ഗ്യാലറിയിലെ ചില ആരാധകര്‍ പകര്‍ത്തിയ വിഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ