ദമാം ∙ നിയമലംഘനങ്ങളിലേര്‍പ്പെട്ട 21 റിക്രൂട്ടിങ് ഓഫിസുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടഞ്ഞതായി സൗദി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക ജീവനക്കാരുടെ റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിലാണ് നടപടി. മന്ത്രാലയം നടത്തിയ പരിശോധനയില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഓഫിസുകള്‍ക്കെതിരിയാണ് നടപടിക്ക് ഉത്തരവിട്ടത്. സേവനദാതാക്കള്‍ക്ക് നല്‍കാനുള്ള തുക തിരികെ നല്‍കാതിരിക്കുക, അനധികൃതമായി തൊഴിലാളികളെ നിയമിക്കുക, റിക്രൂട്ടിങ് ചെലവുകള്‍ മുസാനിദ് പ്ലാറ്റഫോമില്‍ നല്‍കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളിലാണ് നടപടി.
തൊഴില്‍ ദാതാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മുസാനിദ് പ്ലാറ്റ്ഫോമിലൂടെ മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള നിയമങ്ങളും നിബന്ധനകളും ഉറപ്പാക്കുന്നതിനായി മന്ത്രാലയം ജാഗ്രത പുലർത്തുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നടപടികള്‍ സുഗമമാക്കുന്നതിനും റിക്രൂട്ടിങ് മേഖലയെ കൂടുതല്‍ പ്രാപ്യമാക്കുന്നതിനും പരിശോധനകള്‍ തുടുരുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ