റെയിൽവേയിലൊക്കെ ഒരു ജോലി കിട്ടുക എന്നുള്ളത് പലരുടെയും സ്വപ്നമാണ്. അതിനായി നിരന്തരമായ പരിശ്രമങ്ങളും, കഠിനാധ്വാനവുമൊക്കെ ചെയ്യുന്നവരുമുണ്ട്. അത്തരക്കാർ ശ്രദ്ധിക്കാൻ വേണ്ടിയാണ്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ എസ്ഐ, കോൺസ്റ്റബിൾ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന അവകാശവാദവുമായി ഒരു നോട്ടിഫിക്കേഷൻ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിവരങ്ങൾ പരിശോധിച്ചപ്പോൾ ആർപിഎഫിൽ 4,208 കോൺസ്റ്റബിൾ, 452 സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന വിവരങ്ങളാണ് നോട്ടിഫിക്കേഷനിൽ നൽകിയിട്ടുള്ളത്. ആകെ 4,660 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് നോട്ടിഫിക്കേഷനിൽ പറയുന്നു.
എന്താണ് ഇതിനു പിന്നിലെ യാഥാർഥ്യമെന്ന് അറിയാൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റും സമൂഹമാധ്യമ പേജുകളും പരിശോധിച്ചു. അവിടുന്ന് ലഭിച്ച വിവരം അനുസരിച്ച് അവസാനമായി 2018ൽ പുറത്തുവിട്ട സബ് ഇൻസ്പെക്ടർ കോൺസ്റ്റബിൾ പരീക്ഷയുടെ വിവരങ്ങളാണ് ഔദ്യോഗിക വെബ്സൈറ്റിൽ നല്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ പേജുകളിലും ഈ റിക്രൂട്ടമെന്റ് സംബന്ധിച്ച് അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. കൂടാതെ ആർപിഎഫോ റെയിൽവേ മന്ത്രാലയമോ ഇത്തരമൊരു റിക്രൂട്ടമെന്റ് അറിയിപ്പ് നൽകിയിട്ടുമില്ല.
എന്നാൽ ആർപിഎഫിന്റെ ഔദ്യോഗിക എക്സ് പേജിൽ നിന്ന് ഇതേ നോട്ടിഫിക്കേഷന്റെ സമാന ചിത്രം കണ്ടെത്തി.
“തട്ടിപ്പുകളെ ഒഴിവാക്കി നിങ്ങളുടെ സ്വപ്നങ്ങളുടെ പാതയിൽ തുടരുക. റെയിൽവേ ജോലി സാധ്യതകളെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കുക” എന്ന തലക്കെട്ടോടെ ഈ റിക്രൂട്ട്മെന്റ് വാർത്ത വ്യാജമാണെന്ന അറിയിപ്പാണ് ആർപിഎഫ് നൽകിയിരിക്കുന്നത്. കൂടാതെ നോർത്തേൺ റെയിൽവേ വിഭാഗവും ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനം സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ പേരിൽ പുറപ്പെടുവിച്ച വ്യാജ അറിയിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇത്തരമൊരു അറിയിപ്പ് റെയിൽവേ നൽകിയിട്ടില്ല.നിങ്ങളുടെ സ്വകാര്യ-സാമ്പത്തിക വിവരങ്ങൾ ഒരിക്കലും പങ്കിടരുത് എന്ന മുന്നറിയിപ്പുമായാണ് പോസ്റ്റർ നൽകിയിരിക്കുന്നത്. കേരള പൊലീസും സമൂഹമാധ്യമത്തിൽ
റിക്രൂട്ടമെന്റ് നോട്ടിഫിക്കേഷൻ വ്യാജമാണെന്ന് സ്ഥിരീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ എസ്ഐ, കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ചെന്ന് പെടാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുമ്പോൾ ജാഗ്രത പാലിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം