ധരംശാല: ഹിമാചൽപ്രദേശിന്റെ ശൈത്യകാല തലസ്ഥാനമായ ധരംശാല നാളെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിന്റെ ഭാഗമാകുന്നു. 147 വർഷത്തിനിടെ ഇതുവരെ 76 പേർക്കു മാത്രം എത്തിപ്പിടിക്കാനായ നാഴികക്കല്ല്, ഒരേ ദിവസം, 2 പേർ ഒരുമിച്ചു സ്വന്തമാക്കുന്നു. ഇന്ത്യൻ ഓഫ് സ്പിന്നർ ആർ.അശ്വിന്റെയും ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർസ്റ്റോയുടെയും കരിയറിലെ 100–ാം ടെസ്റ്റ് മത്സരമാണ് നാളെ ആരംഭിക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം. 2 താരങ്ങൾ 100–ാം ടെസ്റ്റ് മത്സരം ഒരുമിച്ചു കളിക്കുന്നത് ചരിത്രത്തിൽ ഇതു നാലാം തവണ മാത്രമാണ്. ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയതോടെ ആവേശം തണുത്ത മത്സരത്തെ ചൂടുപിടിപ്പിക്കുന്നത് സുപ്രധാന മത്സരം കളിക്കുന്ന അശ്വിന്റെയും ബെയർസ്റ്റോയുടെയും പ്രകടനങ്ങളാകും.
100 ടെസ്റ്റ്, 500 വിക്കറ്റ്
100 ടെസ്റ്റ് ക്ലബ്ബിൽ ഇടംനേടുന്ന പ്രായംകൂടിയ ഇന്ത്യക്കാരനെന്ന റെക്കോർഡിന് അരികിലാണ് അശ്വിൻ. 37 വയസ്സും 172 ദിവസവുമാണ് നാളെ മത്സരത്തിനിറങ്ങുമ്പോൾ അശ്വിന്റെ പ്രായം. ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന റെക്കോർഡ് ഈ പരമ്പരയിൽ സ്വന്തമാക്കിയതിനു പിന്നാലെയാണ് അശ്വിൻ മറ്റൊരു റെക്കോർഡിലേക്ക് പന്തെറിയുന്നത്. ഇതിനു മുൻപ് 13 ഇന്ത്യൻ താരങ്ങൾ മാത്രമാണ് 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ചത്.
Read more :
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ