തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 18 വര്‍ഷവും ഒരു മാസവും തടവും 2,11,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറുമ്പിലാവ് ചിറയ്ക്കല്‍ പേരോത്ത് വീട്ടില്‍ അരുണേഷി (25)നെയാണ് തൃശൂര്‍ അതിവേഗ സ്പെഷ്യല്‍ പോക്സോ കോടി ജഡ്ജി ജയപ്രഭു ശിക്ഷിച്ചത്.
പ്രായപൂര്‍ത്തിയാകാതിരുന്ന കാലഘട്ടത്തില്‍ പെണ്‍കുട്ടിയെ പ്രതി കുടുംബവീട്ടില്‍ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയും ഈ രംഗങ്ങള്‍ മൊബൈൽ ഫോണിൽ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് മൊബൈല്‍ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി കൊണ്ടുപോയി പല ദിവസങ്ങളിലായി പ്രതിയുടെ വീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
പെൺകുട്ടി ക്ലാസ് കഴിഞ്ഞ് വരുന്ന സമയം തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് വിധി. പിഴ അടയ്ക്കാത്തപക്ഷം രണ്ടുവര്‍ഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണം.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും