ദുബായ് ∙ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റലിന്റെ ഏറ്റവും പുതിയ സേവന കേന്ദ്രം ദുബായ് അൽ ബുസ്താൻ സെന്ററിൽ തുറന്നു. സിഇഒ ഇഖ്ബാൽ മാർക്കോണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ദുബായിലെ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും അറബ് പൗര പ്രമുഖരും സംബന്ധിച്ചു. ഇരുപതിൽപരം രാജ്യങ്ങളിൽ നിന്നുള്ള മുപ്പതിലധികം ഭാഷകൾ സംസാരിക്കുന്ന ഇരുനൂറിലേറെ ജീവനക്കാർ ജോലി ചെയ്യുന്ന ദുബായിലെ സർക്കാർ സേവന മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ സ്ഥാപനം കൂടിയാണ് ഇസിഎച് ഡിജിറ്റൽ. മലയാള സിനിമാ–സംഗീത–സാഹിത്യ പ്രവർത്തകർക്ക് അടക്കം ഒട്ടേറെ പേർക്ക് ഗോള്‍ഡൻ വീസാ നടപടികൾ പൂർത്തിയാക്കിയത് ഈ കേന്ദ്രമാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ