ദുബായ് ∙ പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നിയമ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. എം എസ് എസ് സെക്രട്ടറി ഷജിൽ ഷൌക്കത്ത് ഉദ്ഘാടനം ചെയ്തു. പിൽസ് ചെയർമാനും കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. ഷാനവാസ് കാട്ടകത്ത് പ്രഭാഷണം നടത്തി.യു എ ഇ ചെയർമാൻ കെ. കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ കെ.അസീസ്, അനിൽ കൊട്ടിയം, നജ്മുദ്ദീൻ, മുഹമ്മദ് സാജിദ്, ഗിരിജ, മുനാഷ്, പി എച് മുഹമ്മദ് ഹുസ്സൈൻ, എൻ. എ. അബ്ദുൽ കരീം, സെക്രട്ടറി നിഷാജ് ഷാഹുൽ, നാസർ ഊരകം എന്നിവർ പ്രസംഗിച്ചു. നാട്ടിലും വിദേശത്തും പ്രവാസികൾ നേരിടുന്ന നിയമപ്രശ്നങ്ങൾക്കു ഉപദേശങ്ങളും പരിഹാര നിർദ്ദേശങ്ങളും നൽകുന്ന തരത്തിൽ മേയിൽ ഓൺലൈൻ നീതി മേള നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ