ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിജിറ്റൽ പ്രചരണത്തിന് ബിജെപി ചെലവാക്കിയത് 30 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നു മുതൽ മാർച്ച് നാല് വരെയുള്ള കണക്കുകള്‍ ആണിത്.
ഗൂഗിളിലും അതിൻ്റെ അനുബന്ധ പ്ലാറ്റ്ഫോമുകളായ യുട്യൂബിലുമാണ് ബിജെപി പരസ്യം നല്‍കിയിരിക്കുന്നത്. ഡിജിറ്റൽ ക്യാമ്പയിനായി ഉപയോഗിക്കാൻ കഴിയുന്ന എല്ലാ പ്ലാറ്റ്ഫോമുകളിലും ബിജെപിയുടെ പരസ്യം എത്തി തുടങ്ങിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിൻ്റെ വിവിധ പദ്ധതികളെയും ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ പ്രചരിപ്പിക്കുന്നതിനായാണ് ഈ പരസ്യങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഡിജിറ്റൽ ക്യാമ്പയിനായി ചെലവാക്കിയതിനേക്കാൾ 38 മടങ്ങ് കൂടുതലാണ് ഇപ്പോൾ ബിജെപി ചെലവാക്കിയിരിക്കുന്നത്.
2019 ഫെബ്രുവരി 1 നും മാർച്ച് 5 നും ഇടയിൽ BJP 215 പരസ്യങ്ങൾ നൽകിയെങ്കിൽ 2024 ഫെബ്രുവരി 1 നും മാർച്ച് 5 നും ഇടയിൽ 12,634 പരസ്യങ്ങളാണ് നൽകിയിരിക്കുന്നത്. വടക്കൻ സംസ്ഥാനങ്ങളിലാണ് ബിജെപി കൂടുതൽ ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം പ്ലാറ്റ്ഫോമിൻ്റെ രാഷ്ട്രീയ ഉള്ളടക്ക നയങ്ങളുടെ ലംഘനം കാരണം ബിജെപിയുടെ 50 ശതമാനത്തിലധികം വീഡിയോകളും നീക്കം ചെയ്തതായി ഗൂഗിൾ വ്യക്തമാക്കിയിരുന്നു.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും