മസ്കത്ത് ∙ ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച അഹ്ലൻ റമസാൻ വിജ്ഞാനവേദി സമാപിച്ചു. വൈകിട്ട് ആരംഭിച്ച വിജ്ഞാനവേദിയിൽ ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സോഹാർ പ്രസിഡന്റ് മൻസൂർ അലി ഒറ്റപ്പാലം ‘പ്രബോധനം ആത്മരക്ഷക്ക്’ എന്ന വിഷയത്തിലും ദുബായ് മസ്ജിദ് സാലെഹ് ബിൻ ലഹേജ്ഖ ത്തീബ് സഫ്വാൻ പൂച്ചാക്കൽ ‘റമസാൻ മാറ്റത്തിന് ഒരു അവസരം’ എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ നിർവഹിച്ചു. ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ റൂവി സെന്റർ പ്രസിഡന്റ് സാജിദ് പാലക്കാട്, ബർക്ക സെന്റർ പ്രസിഡന്റ് മുഹമ്മദ് ഷെഫീർ, സോഹാർ സെന്റർ സെക്രട്ടറി ഹുസ്നി മുബാറക്ക് എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി പ്രത്യേകം സജ്ജമാക്കിയ കളിച്ചങ്ങാടം പ്രോഗ്രാമിൽ കുട്ടികളുടെ വൈവിധ്യമാർന്ന കലാ-വൈജ്ഞാനിക പരിപാടികളും നടന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ