കൊൽക്കത്ത: സന്ദേശ്‌ഖാലി കൂട്ടബലാത്സംഗം, അഴിമതി കേസുകളിൽ പ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറില്ലെന്ന് പശ്ചിമ ബംഗാൾ സർക്കാർ. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി ) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ കൊൽക്കത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പശ്ചിമ ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടത്.
ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ ബംഗാൾ സർക്കാർ വിസമ്മതിച്ചതോടെ വിഷയം നിലവിൽ സുപ്രീംകോടതിയിൽ എത്തിയിരിക്കുകയാണ്.
ജനുവരി 5നായിരുന്നു സന്ദേശ്ഖാലിയിൽ വെച്ച് ഷെയ്ഖ് ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നാണ് ആരോപണം. കോടികളുടെ റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥർ ഷെയ്ഖ് ഷാജഹാൻ്റെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്.
















