മസ്‌കത്ത്∙ മസ്‌കത്തിലെ ഏഴ് ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷത്തിലേക്കുള്ള പ്രവേശന നറുക്കെടുപ്പ് പൂര്‍ത്തിയായി. അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിച്ചതായി ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ശിവകുമാര്‍ മാണിക്കം അറിയിച്ചു. 3,543ല്‍ പരം അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. ഒഴിവ് പ്രഖ്യാപിച്ച സീറ്റുകളെ അപേക്ഷിച്ച് പകുതി മാത്രമാണ് അപേക്ഷകര്‍.
72 ശതമാനം അപേക്ഷകളിലും ആദ്യം ഓപ്ഷനായി തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ തന്നെ പ്രവേശനം നല്‍കാന്‍ സാധിച്ചതായും ബോര്‍ഡ് അറിയിച്ചു. ഏപ്രില്‍ ആദ്യ വാരത്തോടെയാണ് പുതിയ അധ്യായന വര്‍ഷം ക്ലാസ് ആരംഭിക്കുക. അഡ്മിഷനുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ അടുത്ത ദിവസങ്ങളില്‍ നേരിട്ട് സ്‌കൂളുകളിലെത്തി രക്ഷിതാക്കള്‍ പൂര്‍ത്തിയാക്കണം. കെ ജി 1 (1,402), കെ ജി 2 (458), ക്ലാസ് 1 (594), ക്ലാസ് 2 (191), ക്ലാസ് 3 (192), ക്ലാസ് 4 (152), ക്ലാസ് 5 (135), ക്ലാസ് 6 (126), ക്ലാസ് 7 (98), ക്ലാസ് 8 (103), ക്ലാസ് 9 (92) എ്ന്നിങ്ങനെയാണ് വിവിധ ക്ലാസുകളിലേക്ക് ലഭിച്ച അപേക്ഷകളുടെ എണ്ണം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പുതിയ അപേക്ഷകളുടെ എണ്ണം ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.
അതേസമയം, ഈ മാസം 18 മുതല്‍ വീണ്ടും സീറ്റ് ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈനില്‍ ഇതിനുള്ള സൗകര്യമൊരുക്കും. അപേക്ഷിക്കുന്ന ഘട്ടത്തില്‍ അതാത് സ്‌കൂളുകളിലെ സീറ്റ് ലഭ്യതയും അറിയാന്‍ സാധിക്കുമെന്നും ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ