ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. കര്‍ണാടക രംഗപേട്ട് സ്വദേശി മുഹമ്മദ് റസൂല്‍ കദാരെ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭീഷണി സന്ദേശത്തിനിടെ വാളടക്കമുള്ള ആയുധങ്ങളും ഇയാൾ വിഡിയോയിൽ പ്രദർശിപ്പിക്കുന്നത് കാണാം. പ്രതിയെ അറസ്റ്റ് ചെയ്ത വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതി മോദി നല്ലഭരണം കാഴ്ചവെയ്ക്കുന്നില്ലെന്നും ചായ വിറ്റുനടന്നയാളാണെന്നുമാണ് വിഡിയോയില്‍ ആദ്യം പറഞ്ഞിരുന്നത്. ബി.ജെ.പി.യില്നിന്ന് പുറത്തുവരികയാണെങ്കില്‍ മോദിയെ നേരിടാന്‍ താന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്നുമായിരുന്നു ഇയാളുടെ വാക്കുകള്‍.
പോലീസ് പ്രധാനമന്ത്രി തെലങ്കാനയില്‍ സന്ദർശനം നടത്തുന്നതിനിടെ വന്ന ഭീഷണി സന്ദേശത്തെ ഗൗരവത്തോടെയാണ് കാണുന്നത്. പ്രധാനമന്ത്രിയെ കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നും വിഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്.
കർണാടക പോലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും