ബംഗളൂരു: നഗരത്തിലെ രൂക്ഷമായ ജലക്ഷാമത്തിനിടെ കുടിവെള്ളം കൂടുതല്‍ ഉപയോഗിച്ചതിന് താമസക്കാര്‍ക്ക് 5,000 രൂപ പിഴ ചുമത്താന്‍ തീരുമാനിച്ച് ഹൗസിംഗ് സൊസൈറ്റി. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനെയും നിയോഗിക്കും.വൈറ്റ്ഫീല്‍ഡ്, യെലഹങ്ക, കനക്പുര എന്നിവിടങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്.
ബംഗളൂരുവിലെ നിരവധി ഹൗസിംഗ് സൊസൈറ്റികള്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ദൈനംദിന ജല ഉപയോഗത്തില്‍ ജാഗ്രത പാലിക്കാന്‍ താമസക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ നാല് ദിവസമായി ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡില്‍ നിന്ന് വെള്ളം ലഭിക്കുന്നില്ലെന്ന് ഹൗസിങ് സൊസൈറ്റി താമസക്കാരെ നോട്ടീസ് നല്കി അറിയിച്ചിരുന്നതാണ്. എന്നിട്ടും ജലം പാഴാക്കിയതിനാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.
ജല ഉപഭോഗം 20 ശതമാനം കുറച്ചില്ലെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. വിതരണം പഴയപടിയായാല്‍ ഉപഭോഗം വര്‍ധിപ്പിക്കും.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും