തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഉത്പന്നമായ ഭാരത് റൈസിന് ബദലായി കെ റൈസ് വിതരണം ചെയ്യാന്‍ കേരള സര്‍ക്കാര്‍. ജയ, കുറുവ, മട്ട അരിയാണ് വിതരണം ചെയ്യുന്നത്. ഓരോ മാസവും 5 കിലോ അരി വീതം നല്‍കും. കെ റൈസ് എന്ന് എഴുതിയ കവറിലാണ് വിപണനം.
അരി ഇനം ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ജയ അരിക്ക് 29 രൂപ, കുറുവക്ക് 30 രൂപ, മട്ട 30 രൂപ എന്നിങ്ങനെയാണ് വില. കെ റൈസിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടത്തും.
ജനങ്ങൾക്ക് ന്യായവിലയ്ക്ക് അരി ലഭ്യമാക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യം നൽകി വരുന്നുവെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞിരുന്നു. സപ്ലൈകോ വഴി എല്ലാ കാർഡ് ഉടമകൾക്കും പത്ത് കിലോ വീതമുള്ള രണ്ട് പായ്ക്കറ്റ് അരി വാങ്ങുന്നതിനുള്ള സൗകര്യം നിലവിൽ ഉണ്ടായിരുന്നു. കേന്ദ്ര നിലപാടുകൾ മൂലം എഫ്.സി.ഐ.യിൽ നിന്ന് അരി വേഗത്തിലെടുക്കാനാവാത്ത സാഹചര്യം ഇന്നുണ്ട്. ഇതിന് ബദൽ സംവിധാനമൊരുക്കുന്ന നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും