ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീംകോടതി തള്ളി. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഡി.കെക്ക് ആശ്വാസം നൽകുന്ന വിധിയാണിത്. 2018ലെ കള്ളപ്പണം വെളുപ്പിക്കൾ കേസുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത് അടുത്ത മാസം തന്നെ ഡൽഹി കോടതി അദ്ദേഹത്തിന് ജാമ്യവും അനുവദിച്ചു. ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്നായിരുന്നു കേസിനെ കുറിച്ച് ഡി.കെയുടെ വിശദീകരണം.
Read more :
- ജനങ്ങളേ, നാം ഇവരെയൊക്കെ തിരഞ്ഞെടുത്ത് അയക്കുന്നത് എന്തിനാണ് ? രാഹുല്‍ഗാന്ധിയെയും സുധാകരനെയും മറ്റും നോക്കൂ
- വന്‍വ്യവസായി, മാധ്യമ സ്ഥാപന ഉടമ, 18 വര്‍ഷം രാജ്യസഭാംഗം, ഇപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി : രാജീവ് ചന്ദ്രശേഖര്‍ പടയോട്ടം തുടങ്ങുന്നു
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
















