സൗദിയിൽ വീണ്ടും ഹൂതി ആക്രമണം. റിയാദിലും മദീനയിലും വലിയ രീതിയിലുള്ള ആക്രമണം നടത്താനായിരുന്നു പദ്ധതിയെങ്കിലും സൗദി പ്രതിരോധസേന ഹൂതികളുടെ 4 ഡ്രോണുകൾ പൂർണമായും തകർക്കുകയായിരുന്നു. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും തകർക്കാൻ ശ്രമിക്കുന്ന ഇത്തരം ശക്തികളെ ശക്തമായി നേരിടുമെന്ന് സഖ്യസേന വ്യക്തമാക്കി.
വലിയൊരു അപകടമാണ് ഒഴിവായത്. സംഭവം നടന്ന മേഖലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, ദമാം വിമാനത്താവള ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ യു. പി സ്വദേശിയാണെന്ന് കണ്ടെത്തി. വിമാനത്താവളത്തിലെ ഗ്രൌണ്ട് സ്റ്റാഫ് ഗോരഖ്പൂർ സ്വദേശി കമലേഷപൂർ പാണ്ഡേ ആണ് കൊല്ലപ്പെട്ടത്. സൗദിയ്ക്ക് നേരെ വലിയതോതിലുള്ള ആക്രമണങ്ങളാണ് ഇന്നലെ ഉണ്ടായത്.















