കോഴിക്കോട്: കക്കയത്ത് വയോധികനെ കാട്ടുപോത്ത് കുത്തിക്കൊന്ന സംഭവത്തില്‍ കോഴിക്കോട് ശക്തമായ പ്രതിഷേധം. ജില്ലാ കളക്ടര്‍ എത്തി അക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടുകയും മരിച്ച അബ്രഹാമിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്യാതെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നിലായിരുന്നു പ്രതിഷേധം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ശ്രമിച്ചത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ഡി.സി.സി പ്രസിഡൻ്റ് അഡ്വ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിലാണ് ആംബുലൻസ് തടഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കക്കയത്ത് ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.
പിന്നീട് കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ഇറക്കാമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കിയതായി പോലീസ് കമ്മിഷണര്‍ അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാൻ പ്രതിഷേധക്കാർ സമ്മതിച്ചത്.
അതേസമയം, കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ കോഴിക്കോട് കൂരാച്ചുണ്ടിൽ നാളെ യു.ഡി.എഫ്- എൽ.ഡി.എഫ് ഹർത്താൽ.
തൃശൂർ പെരിങ്ങൽകുത്തിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ച പശ്ചാത്തലത്തിൽ ചാലക്കുടിയിലും കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാണ്. എം.എൽ.എയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
വന്യജീവി ആക്രമണത്തിൽ സർക്കാറിന് പൂർണമായ നിസംഗതയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. വിഷയത്തിൽ സർക്കാറിനോ വനംവകുപ്പിനോ യാതൊരു പദ്ധതിയുമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും