ചവറ: കൊല്ലം പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍ ആരവമിളക്കി ചവറയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. ചവറ മണ്ഡലത്തിലെ രാമന്‍കുളങ്ങരയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്.
കൊടും ചൂടിനെ അവഗണിച്ച് ബഹുജന പങ്കാളിത്തത്തോടെയാണ് സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രനെ ചവറ വരവേറ്റത്. കക്ഷി രാഷ്ട്രീയത്തിനപ്പുറമായി തൊഴിലാളികള്‍, വ്യാപാരികള്‍, യാത്രക്കാര്‍ തുടങ്ങിയവരെല്ലാം സ്ഥാനാര്‍ത്ഥിയെ കാണുന്നതിനും വിജയാഭിവാദ്യങ്ങള്‍ നേരുന്നതിനും തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ അവസാന ഘട്ടങ്ങളിലുണ്ടാകുന്ന തരത്തിലുള്ള ആവേശകരമായ സ്വീകരണമാണ് ചവറയില്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.
ഒരു സ്ഥാനാര്‍ത്ഥി എന്നതിനപ്പുറം എം.പി എന്നുള്ള നിലയില്‍ കഴിഞ്ഞ 10 വര്‍ഷം ചവറ മണ്ഡലത്തിനു വേണ്ടി ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടായിരുന്നു നാട്ടുകാര്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. എല്ലാ മുഖങ്ങളും പ്രേമചന്ദ്രന് പരിചിതമാണ്. പേരെടുത്ത് പറഞ്ഞാണ് ഓരോ വ്യക്തിയോടും സ്ഥാനാര്‍ത്ഥി സംസാരിച്ചത്. കൈവീശി പ്രത്യഭിവാദ്യം ചെയ്തും ഹസ്തദാനം നല്‍കിയും ചേര്‍ത്തുപിടിച്ചുമാണ് സ്ഥാനാര്‍ത്ഥി ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കടന്നുപോയത്. ചവറയുടെ മണ്ണിലൂടെ പ്രേമചന്ദ്രന്‍ നടത്തിയ യാത്രകള്‍ അത്രയ്ക്കും വലുതാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. എം.എല്‍.എ, മന്ത്രി, നിരവധി തവണ പാര്‍ലമെന്‍റ് അംഗം എന്നീ നിലകളില്‍ പ്രേമചന്ദ്രന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയാല്‍ തീരുന്നതല്ല.
ഗ്രാമവീഥികളിലും കടകമ്പോളങ്ങളിലും ഓട്ടോറിക്ഷാ സ്റ്റാന്‍റിലും എന്നുവേണ്ട ഇന്നലത്തെ പര്യടനവേളയില്‍ കണ്ടുമുട്ടിയവരെല്ലാം സുഹൃത്തുക്കളും പരിചയക്കാരും മാത്രം. ഒന്നാം ഘട്ട പര്യടന പരിപാടിയില്‍ തന്നെ പ്രേമചന്ദ്രന് ചവറയുടെ മക്കളുടെ അംഗീകാരം നല്‍കിക്കഴിഞ്ഞതായി ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍ പറഞ്ഞു.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും