എംഎല്‍എയ്ക്കും ഡിസിസി പ്രസിഡന്റിനുമെതിരായ പോലീസ് നടപടി: കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്

ഇടുക്കി: ഇടുക്കിയില്‍ കാട്ടാന അക്രമത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ കുടുംബത്തിനും വന്യജീവി ആക്രമണം കൊണ്ട് സഹികെട്ട ജനതയ്ക്കും വേണ്ടി നീതിക്കായി പോരാടിയ കോണ്‍ഗ്രസ് നേതാക്കളായ മാത്യുകുഴല്‍നാടന്‍  എംഎല്‍എയ്ക്കും  എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും എതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 5ന്(ഇന്ന്)വൈകുന്നേരം  സംസ്ഥാനവ്യാപകമായി ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.