ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേന്ദ്രസര്‍ക്കാരിന്റെ കത്രികപ്പൂട്ടായിരുന്നു സംസ്ഥാനത്തെ ധനപ്രതിസന്ധിയിലേക്ക് നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൃത്യമായി നല്കാന് കഴിയാത്ത അവസ്ഥയിലേക്ക് എത്തപ്പെട്ടതും കേന്ദ്രത്തിന്റെ നയം മൂലമാണ്. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ല. കേന്ദ്രം ഈ മാസം തരേണ്ടിയിരുന്ന 13,600 കോടി സംസ്ഥാനത്തിന് തന്നിട്ടില്ല. ഈ മാസം ആറിനും ഏഴിനുമായി കേരളത്തിന്റെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്. കേസിനുപോയതു കൊണ്ട് കിട്ടേണ്ട പണം കേന്ദ്രം തരാതിരിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.
ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കത്തിന്റെ ഭാഗമാണ്. സാമ്പത്തിക വര്‍ഷാവസാനം കേരളത്തിനുള്ള അര്‍ഹമായ വിഹിതം തടയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പകവീട്ടലായേ കണക്കാക്കാന്‍ കഴിയൂ. പെന്‍ഷനും ശമ്പളവും അടക്കം മുടക്കാനും അതുവഴി ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുമുള്ള ശ്രമമാണ് കേന്ദ്രം നടത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് മാര്‍ച്ചില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട അര്‍ഹമായ വിഹിതം തടഞ്ഞത്. കേരളം സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെ 13,609 കോടി രൂപ കേരളത്തിനു നല്‍കാനുണ്ടെന്ന് കേന്ദ്രം സമ്മതിച്ചെങ്കിലും കോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിച്ചാലേ തുക നല്‍കൂ എന്ന കടുംപിടിത്തം നടത്തിയിരിക്കുകയാണ്.
57,400 കോടിയുടെ വെട്ടിക്കുറവാണ് ഈ വര്‍ഷം മാത്രം കേന്ദ്ര സര്‍ക്കാര്‍ വരുത്തിയത്. ഗ്രാന്റുകളും കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതവുമായി 7,000 കോട രൂപ കേന്ദ്രം നല്‍കാനുണ്ട്. യുജിസി ശമ്പള പരിഷ്കരണ വിഹിതമായി 750 കോടിയും നല്‍കാനുണ്ട്. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ ഗ്രാന്റിനത്തില്‍ 1,921 കോടിയും, ഭക്ഷ്യ സുരക്ഷാ പദ്ധതിക്കുള്ള വിഹിതത്തില്‍ 1,100 കോടിയും, ദുരിതാശ്വാസങ്ങള്‍ക്കുള്ള വിഹിതത്തില്‍ 139 കോടിയും സ്റ്റേറ്റ് ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ഫണ്ടില്‍ 69 കോടിയുമാണ് കുടിശ്ശികയായുള്ളത്. മൂലധന നിക്ഷേപത്തിനുള്ള പ്രത്യേക സഹായ വിഹിതമായി 3000 കോടിയും കിട്ടാനുണ്ട്.
ഊര്‍ജ്ജ മേഖലയിലെ പരിഷ്കരണം നടപ്പാക്കിയ ഇനത്തില്‍ 4866 കോടി രൂപയാണ് നല്‍കാനുള്ളത്. മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം ഈ തുക നല്‍കിയിട്ടുമുണ്ട്. 32,438 കോടി രൂപയുടെ വായ്പാ അനുമതിയാണ് കേരളത്തിന് ഈ വര്‍ഷം നല്‍കിയത്. ഇതില്‍ 28,830 കോടി മാത്രമേ വായ്പ എടുക്കാന്‍ അനുവദിച്ചുള്ളൂ. പബ്ലിക് അക്കൗണ്ടിലെ നിക്ഷേപം തെറ്റായി കണക്കാക്കിയതു മൂലം കടമെടുപ്പില്‍ 4323 കോടിയുടെ കുറവു വരുത്തി. കേന്ദ്ര വിഹിതത്തില്‍ വന്‍ വെട്ടിക്കുറവ് വരുത്തിയപ്പോഴും സംസ്ഥാനം ചെലവില്‍ കുറവു വരുത്തിയിട്ടില്ല. 2021 ല്‍ മൊത്തം ചെലവ് 1,38,000 കോടിയാണെങ്കില്‍ ഈ വര്‍ഷമിത് 1,68,000 കോടി രൂപയാണ്.
എന്നാല്‍, ഇതൊന്നും കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കുന്നുണ്ട്. സാങ്കേതികമായ ചില പ്രശ്നങ്ങളാണ് വന്നതെന്നും, അങ്ങനെയൊരു അവസ്ഥ വരില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ചരിത്രത്തിലാദ്യമായി ശമ്പളം വന്നില്ലെന്നാണ് പത്രങ്ങള്‍ എഴുതിയത്. എല്ലാവരുടെ അക്കൗണ്ടുകളും പണം എത്തിയിട്ടുണ്ട്. ഒരുമിച്ച് പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന സാങ്കേതിക പ്രശ്നം മാത്രമേയുള്ളൂ. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തിന് കൊടുക്കേണ്ട പണം കേന്ദ്രം കൊടുത്തിട്ടില്ല എന്നാണ് മാധ്യമങ്ങള്‍ എഴുതേണ്ടിയിരുന്നതെന്നും ധനമന്ത്രി പറയുന്നു. മന്ത്രിമാരും മുഖ്യമന്ത്രിയും ഡല്‍ഹിയിലും സമരം ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ സെക്രട്ടറിയേറ്റില്‍ സമരം ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. യഥാര്‍ത്ഥത്തില്‍ രാജ്ഭവനില്‍ ആണ് സമരം ചെയ്യേണ്ടതെന്നും ധനമന്ത്രി പറയുന്നു.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ