തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടു കോണത്ത് സുഹൃത്ത് തീ കൊളുത്തിയ യുവതി മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന പൗഡിക്കോണം സ്വദേശി സരിത (46)യാണ് മരിച്ചത്. ഇന്നലെയാണ് സുഹൃത്തായ ബിനു സരിതയ്ക്ക് മേല്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്.
വീട്ടില്‍ നിന്നും വിളിച്ചിറക്കിയായിരുന്നു അക്രമം. 80 ശതമാനത്തോളം പൊള്ളലേറ്റ സരിത, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. യുവതിയെ തീ കൊളുത്തുന്നതിനിടെ ബിനുവിനും പൊള്ളലേറ്റു. തുടര്‍ന്ന് ഇയാള്‍ കിണറ്റില്‍ ചാടി.കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമനസേനാംഗങ്ങള്‍ കിണറ്റിലിറങ്ങിയാണ് ബിനുവിനെ പുറത്തെടുത്തത്. ഇയാള്‍ക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ബിനുവിന്റെ സ്കൂട്ടറില്‍നിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു.
സരിതയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ബിനു എത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ് സൂചിപ്പിച്ചു. കന്നാസിൽ നിറച്ച പെട്രോളിനു പുറമേ, വെട്ടുകത്തിയും മുളകുപൊടിയുമെല്ലാം സ്കൂട്ടറിലുണ്ടായിരുന്നു. പെട്രോൾ ഒഴിച്ചു തീ കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടാൽ വെട്ടുകത്തി പ്രയോഗിക്കാമെന്നും ആരെങ്കിലും തടയാൻ ശ്രമിച്ചാൽ മുളകുപൊടി എറിയാമെന്നും ലക്ഷ്യമിട്ടതായി പൊലീസ് സംശയിക്കുന്നു.
Read more ….
- ഒരു ദിവസം മൂന്നിടങ്ങളിൽ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറ്:ചില്ലുകൾ തകർന്നു
- തടിയന്റവിട നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടു; 7 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; പരിശോധന 39 ഇടങ്ങളിൽ
- ലോകത്തെ ഏറ്റവും വലിയ ധനികന്; ഇലോണ്‍ മസ്കിനെ പിന്തള്ളി ഒന്നാമതായി ജെസ് ബെസോസ്
- അടിമാലിയിൽ പൊലീസുകാരനെ പിന്തുടർന്ന് ആക്രമിച്ച് മൂവര്‍സംഘം
- ട്രംപിന് ആശ്വാസം; തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കിയ കൊളറാഡോ കോടതിയുടെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി
പെട്രോളിന് പുറമെ ബിനുവിന്റെ സ്കൂട്ടറില്‍ വെട്ടുകത്തിയും മുളകുപൊടിയും പോലീസ് കണ്ടെത്തിയിരുന്നു. ഇത്രയും സന്നാഹത്തോടെ എത്തിയതുകൊണ്ടുതന്നെ വ്യക്തിവൈരാഗ്യത്തിന്റെ തീവ്രത വലുതാണെന്ന് പോലീസ് സംശയിക്കുന്നു. ഏത് വിധേനെയും സരിതയെ കൊല്ലാനുറച്ചുതന്നെയാണ് ബിനു എത്തിയതെന്ന് വ്യക്തം.
ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ബിനുവും സരിതയും തമ്മില്‍ വാക്കുതര്ക്കമുണ്ടാകുമ്പോള് സരിതയുടെ ബിരുദ വിദ്യാര്‍ഥിയായ മകളും വീട്ടിലുണ്ടായിരുന്നു. പോലീസ് മകളുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ്. ബിനുവിന്റെ മക്കള്‍ പഠിക്കുന്ന സ്കൂളിലെ ആയയാണ് സരിത. കാലങ്ങളായി ഇരുവരുംതമ്മില്‍ പരിചയമുണ്ട്. എന്നാല്‍ സംഭവത്തിന്റെ യാഥാര്‍ഥ കാരണം എന്തെന്ന് ഇപ്പോഴും അജ്ഞാതമാണ്. ആസൂത്രിക കൊലപാതകമാണെങ്കിലും ബിനുവിന്റെ മൊഴിയെടുക്കാതെ അക്കാര്യത്തില്‍ വ്യക്തത വരുത്താനാകില്ല.