പരിക്കേറ്റ മൃഗങ്ങള്‍ക്ക് വേണ്ട ചികിത്സ, വെല്ലുവിളി നേരിടുന്നവയ്ക്ക് വേണ്ട സംരക്ഷണം, ആന, സിംഹം, കടുവ, പല ഇനത്തിൽ പെട്ട പക്ഷികൾ… 3,000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന കാടിന്റെ നക്ഷത്രമെന്ന് അർഥം വരുന്ന ‘വൻതാര’യുമായി അനന്ത് അംബാനി. ഇന്ത്യയിലും വിദേശത്തും നിന്നുള്ള പരിക്കേറ്റതും, സംരക്ഷണം വേണ്ടതുമായ മൃഗങ്ങളുടെ ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും ചേർന്നാണ് വൻതാര പദ്ധതി പ്രഖ്യാപിച്ചത്.
റിലയൻസിന്‍റെ ഗുജറാത്തിലെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിന്‍റെ ഗ്രീൻ ബെൽറ്റിനുള്ളിലാണ് 3,000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന വൻതാര പദ്ധതി നടപ്പിലാക്കുക. റിലയൻസ് ഇൻഡസ്ട്രീസ്, റിലയൻസ് ഫൗണ്ടേഷൻ എന്നിവയുടെ ബോർഡ് ഡയറക്ടർ ആയ അനന്ത് അംബാനിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഇന്ത്യയില്‍ ആദ്യമായാണ് സ്വകാര്യമേഖലയില്‍ വന്യമൃഗങ്ങള്‍ക്കായി ഇത്രയും വലിയൊരു പദ്ധതി നടപ്പിലാകുന്നത്.
മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി അത്യാധുനിക ആശുപത്രികൾ, ഗവേഷണ കേന്ദ്രങ്ങൾ, അക്കാദമിക് കേന്ദ്രങ്ങൾ എന്നിവയും വൻതാരയുടെ ഭാഗമായി ഉണ്ടാകും. ഐയുസിഎൻ അഥവാ ഇന്‍റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, ഡബ്ല്യുഡബ്ല്യുഎഫ് അഥവാ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ തുടങ്ങിയ പ്രശസ്ത രാജ്യാന്തര സർവകലാശാലകളും സംഘടനകളും ഈ പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്.
വൻതാരയിൽ ആനകൾക്കും സിംഹം, കടുവ, പുള്ളിപ്പുലി തുടങ്ങിയ ചെറുതും വലുതുമായ നിരവധി ജീവികൾക്കും വേണ്ട സൗകര്യങ്ങളുണ്ട്. ആനകൾക്കായുള്ള കേന്ദ്രത്തിൽ അത്യാധുനിക ഷെൽട്ടറുകൾ, ജലാശയങ്ങളും, ജലചികിത്സാ കുളങ്ങളും ആനകളിലെ സന്ധിവാതം ചികിത്സിക്കുന്നതിനായുള്ള സൗകര്യങ്ങൾ എന്നിവയും ഉണ്ടാകും.
മൃഗഡോക്ടർമാർ, ജീവശാസ്ത്രജ്ഞർ, പാത്തോളജിസ്റ്റുകൾ, പോഷകാഹാര വിദഗ്ധർ, പ്രകൃതിശാസ്ത്രജ്ഞർ എന്നിവരുൾപ്പെടെ 500-ലധികം വിദഗ്ധരുടെയും സ്പെഷ്യലൈസ്ഡ് പരിശീലനം ലഭിച്ച ജീവനക്കാരുടെയും സേവനം വൻതാരയിൽ ഉണ്ടാകും.
ധീരുഭായി അംബാനി സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം യുഎസിലെ ബ്രൗൺ സർവകലാശാലയിൽനിന്ന് ബാച്‌ലേഴ്‌സ് ബിരുദം നേടിയ അനന്ത് ചെറുപ്പം മുതൽ മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമാണ്. മൃഗങ്ങൾക്കു വേണ്ടിയാണ് തന്റെ ജീവിതം എന്ന് അനന്ത് തന്നെ പറഞ്ഞിട്ടുണ്ട്. മുകേഷ് അംബാനി- നിത ദമ്പതികളുടെ ഇളയ മകനായി 1995 ൽ ആണ് അനന്തിന്റെ ജനനം.
കുട്ടിക്കാലം മുതൽ കടുത്ത ആസ്മ 1995 അനന്തിനെ അലട്ടുന്നുണ്ടായിരുന്നു. അതുമൂലം അമിത ശരീരഭാരവും ഉണ്ടായി. അതിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ടിട്ടുണ്ടെന്ന് അനന്ത് തുറന്നു പറഞ്ഞിരുന്നു. ഇടക്കാലത്ത് വെയിറ്റ് ലോസ് വ്യായാമങ്ങളിൽ ഏർപ്പെടുകയും ശരീരഭാരം നന്നായി കുറയ്ക്കുകയും ചെയ്തതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആശുപത്രിയും മെഡിക്കല്‍ ഗവേഷണ കേന്ദ്രവും ഈ കേന്ദ്രത്തിനുണ്ട്. ഐസിയു, എംആര്‍ഐ, സിടി സ്‌കാന്‍, എക്‌സ്-റേ, അള്‍ട്രാസൗണ്ട്, എന്‍ഡോസ്‌കോപ്പി, ഡെന്റല്‍ സ്‌കെലാര്‍, ലിത്തോട്രിപ്‌സി, ഡയാലിസിസ്, ശസ്ത്രക്രിയകള്‍, ബ്ലഡ് പ്ലാസ്മ സെപ്പറേറ്റര്‍ എന്നിവയ്ക്കുള്ള സൗകര്യവും ഉണ്ട്. 43 ഇനങ്ങളിലായി 2000-ലധികം മൃഗങ്ങള്‍ റെസ്‌ക്യൂ & റീഹാബിലിറ്റേഷന്‍ സെന്ററിന്റെ സംരക്ഷണത്തിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം