മസ്ക്കറ്റ് ഹോട്ടലിന്റെ പഞ്ചനക്ഷത്ര പദവി ഇല്ലാതാക്കി തട്ടുകടയുടെ നിലവാരത്തിലേക്ക് താഴ്ത്താന്‍ നടക്കുന്നത് ഗൂഢശ്രമം. കെ.ടി.ഡി.സിയുടെ കീഴിലുള്ള ഏക പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലാണ് തിരുവനന്തപുരത്തിന്റെ അഭിമാനമായ മസ്ക്കറ്റ് ഹോട്ടല്‍. സംസ്ഥാനത്തെത്തുന്ന വി.ഐ.പി, വി.വി.ഐ.പി ഗസ്റ്റുകളെ താമസിപ്പിക്കുന്നത് ഇവിടെയാണ്. എന്നാല്‍, മസ്ക്കറ്റ് ഹോട്ടലിന്റെ നിലവിലുള്ള സ്ഥിതി പരിതാപകരമായി മാറിയിട്ട് കുറച്ചു നാളുകളായി. പഞ്ചനക്ഷത്ര പദവി നേടിയെടുക്കാനുള്ള അപേക്ഷപോലും കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിക്കാന്‍ കെ.ടി.ഡി.സി മാനേജ്മെന്റ് തയ്യാറായിട്ടില്ല എന്നതാണ് ദുരൂഹതയുണ്ടാക്കുന്നത്.
2024 ജനുവരി ഒന്നിനായിരുന്നു പഞ്ചനക്ഷത്ര പദവിക്ക് അപേക്ഷ നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ഇതുവരെയും അപേക്ഷ നല്കാന് കെ.ടി.ഡി.സി തയ്യാറായിട്ടില്ല. മാര്‍ച്ച് 31നു മുന്‍പ് അപേക്ഷിക്കാനായില്ലെങ്കില്‍ മസ്ക്കറ്റ് ഹോട്ടല്‍ സാദാ ഹോട്ടലായി മാറും. പഞ്ചനക്ഷത്ര പദവി നേടാനുള്ള നോംസ് അനുസരിച്ച് ഹോട്ടലിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി, സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍മാത്രമേ പഞ്ചനക്ഷത്ര പദവിക്ക് അപേക്ഷ പോലും വെയ്ക്കാന്‍ കഴിയൂ. എന്നാല്‍, അതിനുള്ള ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല എന്നാണ് ജീവനക്കാര്‍ പറയുന്നത്. ഫയര്‍ ആന്റ് റെസ്ക്യൂ വകുപ്പിന്റെ എന്‍.ഒ.സിയും, പൊല്യൂഷന്‍ കണ്ട്രോളിന്റെ എന്‍.ഒ.സിയും ലഭ്യമാക്കേണ്ടതുണ്ട്.
എന്നാല്‍, ഇപ്പോഴും വിവിധ സുരക്ഷാ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേടാനുള്ളനീക്കങ്ങളും നടത്തിയിട്ടില്ലെന്നതാണ് വസ്തുത. അഞ്ചു വര്‍ഷത്തില്‍ ഒരിക്കലാണ് ഹോട്ടലുകളുടെ പഞ്ചനക്ഷത്ര പദവി പുതുക്കേണ്ടത്. എന്നാല്‍, നിലവില്‍ മസ്ക്കറ്റ് ഹോട്ടലിന് പഞ്ചനക്ഷത്ര പദവിയില്ല. ഇതിനു കാരണം, കെ.ടി.ഡി.സിയുടെ അനാസ്ഥ ആണെന്നാണ് ഉയരുന്ന ആക്ഷേപം. കെ.ടി.ഡി.സി മാനേജ്മെന്റിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയെ ജീവനക്കാര്‍ ചോദ്യം ചെയ്യുന്നുണ്ട്. പൊതുമേഖലായ സ്ഥാപനത്തെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് മസ്ക്കറ്റ് ഹോട്ടലിന്റെ പഞ്ചനക്ഷത്ര പദവിയെയും തുരങ്കം വെയ്ക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം, സ്വകാര്യ ഹോട്ടല്‍ ലോബികളെ സഹായിക്കാനുള്ള നീക്കമാണ് ചിലര്‍ നടത്തുന്നത്. മസ്ക്കറ്റ് ഹോട്ടലിന്റെ പഞ്ചനക്ഷത്ര പദവി ഇല്ലാതായാല്‍, അവിടെ ഉയര്‍ന്നു വരുന്നത് സ്വകാര്യ ഹോട്ടല്‍ മേഖലയായാരിക്കും. ഈ സഹാചര്യത്തില്‍ മസ്ക്കറ്റ് ഹോട്ടലിന്റെ പിന്നോട്ടടി സംശയം പരത്തുന്നുണ്ട്. ടൂറിസം മേഖലയിലെ അഭിമാന സ്ഥാപനമാണ് മസ്ക്കറ്റ് ഹോട്ടല്‍. കാലത്തിനനുസരിച്ച് മാറ്റം വരുത്തേണ്ടതിന്റെ ആവശ്യം പോലും മനസ്സിലാക്കാതെ മസ്ക്കറ്റ് ഹോട്ടലിന്റെ നവീകരണത്തില്‍ പാലം വലിച്ചത് ആരാണെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
കെ.ടി.ഡി.സിയില്‍ ഇപ്പോള്‍ ജീവനക്കാര്‍ കടുത്ത അസംതൃപ്തിയിലാണ്. ആനുകൂല്യങ്ങള്‍ തടഞ്ഞു വെച്ചിരിക്കുന്നതും, സാമ്പത്തിക ചോര്‍ച്ചയും വലിയ പ്രശ്നങ്ങളായി ഉന്നയിക്കുന്നുണ്ട്. മസ്ക്കറ്റ് ഹോട്ടല്‍ മാത്രമല്ല, കെ.ടി.ഡി.സിയുടെ കീഴിലുള്ള ഹോട്ടല്‍ സമുദ്ര, കുമരകം ഹോട്ടല്‍, ഹോട്ടല്‍ ചൈത്രം എന്നിവയുടെ നവീകരണത്തിനുമായി 40 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍, ഈ ഹോട്ടലുകളിലും നവീകരണങ്ങള്‍ ഫലപ്രദമായി നടത്തിയിട്ടില്ല, എന്ന പരാതിയും ഉന്നിയിക്കുന്നുണ്ട്.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ