മുംബൈ: കരുത്തരായ തമിഴ്നാടിനെ ഇന്നിങ്സിനും 70 റൺസിനും തോൽപ്പിച്ച് മുംബൈ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ. സ്കോർ: തമിഴ്നാട്, 146, 162. മുംബൈ 378. മത്സരം മൂന്നുദിവസത്തിൽ തീർന്നു.
രണ്ടാം ഇന്നിങ്സിൽ പത്തുറൺസെടുക്കുന്നതിനിടെ മൂന്നു മുൻനിര ബാറ്റർമാരെ നഷ്ടപ്പെട്ട തമിഴ്നാടിനുവേണ്ടി ബാബ ഇന്ദ്രജിത്ത് (70) പൊരുതിനിന്നു. പ്രദോഷ് രഞ്ജൻ (25), വിജയ് ശങ്കർ (24), സായ് കിഷോർ (21) എന്നിവരും അല്പനേരം ചെറുത്തെങ്കിലും ഇന്നിങ്സ് തോൽവി ഒഴിവാക്കാനായില്ല.
ആദ്യ ഇന്നിങ്സിൽ രണ്ടുവിക്കറ്റ് നേടിയ മുംബൈ പേസർ ശാർദൂൽ ഠാക്കൂർ രണ്ടാംഇന്നിങ്സിലും രണ്ടുവിക്കറ്റ് നേടി. ഷംസ് മുലാനി നാലുവിക്കറ്റ് നേടി. നേരത്തേ, 109 റൺസും നേടിയ ശാർദൂൽ കളിയിലെ താരമായി. ഒരു ഘട്ടത്തിൽ ഏഴുവിക്കറ്റിന് 106 എന്നനിലയിൽ തകർന്ന മുംബൈയെ ശാർദൂൽ, തനുഷ് കൊടിയാൻ (89*) എന്നിവരുടെ ഇന്നിങ്സാണ് രക്ഷിച്ചത്.
47-ാം തവണയാണ് രഞ്ജി ട്രോഫിയിൽ മുംബൈ ഫൈനലിലെത്തുന്നത്. 41 തവണ കിരീടം നേടി.