അബൂദബി: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ക്ലബിനെ തോൽപിച്ച് അൽഐൻ ക്ലബ്. സ്വന്തം തട്ടകമായ അബൂദബിയിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലാണ് കാണികൾ ഒഴുകിയെത്തിയ തിങ്കളാഴ്ച രാവിലെ അൽഐൻ ചരിത്ര വിജയം നേടിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് അൽഐനിന്റെ വിജയം.
ഇതോടെ എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ ഫസ്റ്റ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ വിജയം നേടുന്ന ടീമായി അൽഐൻ മാറി. 2003ലും ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ക്ലബ് ജേതാക്കളായിരുന്നു.
അവസാന വിസിലിന് തൊട്ടുമുമ്പ് കാക്കു എന്ന് വിളിപ്പേരുള്ള അലജാൻഡ്രോ റൊമേറോ, റഹീമിക്ക് പന്ത് കൈമാറുകയും അദ്ദേഹം ഗോൾകീപ്പറെ ഡ്രിബിൾ ചെയ്ത് പന്ത് വലയിലാക്കുകയുമായിരുന്നു. വിവിധ രാജ്യക്കാരായ സ്റ്റേഡിയം നിറഞ്ഞ കാണികൾ ഹാർഷാരവത്തോടെയാണ് ഉദ്വേഗം മുറ്റിനിന്ന മൽസരത്തിന്റെ വിജയഗോൾ ആഘോഷിച്ചത്.
റൊണാൾഡോയുടെ അൽ നസ്റിനെതിരെ വിജയം നേടിയത് അൽഐൻ ക്ലബിന് വലിയ ആത്മവിശ്വാസം പകരുന്നതാണ്. മത്സരത്തിന് അഞ്ച് മണിക്കൂർ മുമ്പ് തന്നെ ആരാധകർ സ്റ്റേഡിയത്തിൽ എത്തിത്തുടങ്ങിയിരുന്നു.
Read more :
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ