ജിസാൻ: സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ചു ജിസാൻ സബിയ കെ.എം.സി.സി കമ്മിറ്റി ‘അന്നം തരുന്ന നാടിനു ജീവരക്തം’ എന്ന പ്രമേയത്തോടെ രക്തദാനം നടത്തി.
സബിയ ജനറൽ ആശുപത്രിയിൽ നടന്ന രക്തദാന ക്യാമ്പ് ബ്ലഡ് ബാങ്ക് ഡയറക്ടർ ബാഷീ മൗക്ലി ഉദ്ഘാടനം ചെയ്തു. സബിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് സാദിഖ് മങ്കട അധ്യക്ഷത വഹിച്ചു. ഹുസൈൻ ദമാസീ, മൂസാ തമീഹി, നൗഫ് ദാലീ, അലി ജാഫറി തുടങ്ങിയ ആശുപത്രി ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാവിലെ 8.30 ന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് രണ്ട് മണിയോടെ അവസാനിച്ചു.
സബിയയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ 25 ഓളം പ്രവർത്തകർ രക്തം നൽകി. ജിസാൻ കെ.എം.സി.സി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ കെ.എം.സി.സിയുടെ പ്രവർത്തനങ്ങളെക്കുറിച്ചു സംസാരിച്ചു. നാഷനൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാലിദ് പാട് ല, ഡോ. മൻസൂർ നാലകത്ത്, സിറാജ് പുല്ലൂരാംപാറ, ബഷീർ ഫറോക്ക്, സാലിം നെച്ചിയിൽ, വി.ടി ഷാഫി, അസീസ് മോങ്ങം, ശിഹാബ് കുന്നുംപുറം, കുഞ്ഞിമുഹമ്മദ്, ഷബീർ ഫർഹാൻ, ഇബ്രാഹിം വേങ്ങര തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ