മക്ക: ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾക്ക് ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി ഔപചാരികമായി തുടക്കം കുറിച്ചു.
മക്ക ഹുസ്സൈനിയായിൽ നടന്ന യോഗത്തിൽ സീനിയർ വൈസ് പ്രസിഡൻറ് ഹാരിസ് മണ്ണാർക്കാടിന് കേരളത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ പോസ്റ്റർ കൈമാറി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 20 സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനും അതുവഴി കേന്ദ്രത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വരുന്നതിനും വേണ്ടി ശക്തമായ പ്രവർത്തനം നടത്താൻ തീരുമാനിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിസാം മണ്ണിൽ കായംകുളം, ഹുസൈൻ കല്ലറ, മുഹമ്മദ് ഷാ പോരുവഴി, ഷംനാസ് മീരാൻ മൈലൂർ, അബ്ദുൽ സലാം അടിവാട്, റഫീഖ് വരന്തരപ്പിള്ളി, നിസാ നിസാം, ഷംസ് വടക്കഞ്ചേരി, അബ്ദുൽ കരീം പൂവ്വാർ, ഫിറോസ് എടക്കര, ഷീമാ നൗഫൽ, റോഷ്ന നൗഷാദ് കണ്ണൂർ, അബ്ദുൽ കരീം വരന്തരപ്പിള്ളി, അനസ് തേവലക്കര, അബ്ദുൽ ജലീൽ അബറാജ്, സർഫറാസ് തലശ്ശേരി, ഷാജഹാൻ, ഹുസൈൻ കണ്ണൂർ, റിയാസ്, ഷംല ഷംനാസ്, ഹസീന മുഹമ്മദ് ഷാ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാജി ചുനക്കര സ്വാഗതവും നൗഷാദ് തൊടുപുഴ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ