റിയാദ്: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി സംഘടിപ്പിക്കുന്ന ‘ജ്വാല 2024’ വെള്ളിയാഴ്ച അല്‍ യാസ്മിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന പ്രവാസലോകത്തുള്ള സ്ത്രീകളെ ‘ജ്വാല അവാർഡ്’ നൽകി ആദരിക്കും.
പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. റിയാദ് സുലൈ എക്സിറ്റ് 18ൽ കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സമിതി രൂപവത്കരിച്ചത്. കുടുംബവേദി വൈസ് പ്രസിഡന്റ് വി.എസ്. സജീന പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് യോഗം ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി സമിതിയംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, കുടുംബവേദി ജോയിന്റ് സെക്രട്ടറി, സിജിൻ കൂവള്ളൂർ, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു.
സന്ധ്യരാജ് (ചെയർപേഴ്സൺ), ജി.പി. വിദ്യ, രജീഷ നിസാം (വൈ. ചെയർ.), വി.എസ്. സജീന (കൺവീനർ), അൻസിയ, ലാലി (ജോ. കൺവീനർ), ഗീത ജയരാജ് (സാമ്പത്തിക കമ്മിറ്റി കൺവീനർ), സീന സെബിൻ, ലക്ഷ്മി പ്രിയ, നീന (പ്രോഗ്രാം കമ്മിറ്റി കൺവീനർ), അമൃത, എൻ.കെ. സോവിന, ശരണ്യ ദീപാജയകുമാർ (ഭക്ഷണ കമ്മിറ്റി കൺവീനർ), ജയകുമാർ, ഷെബി അബ്ദുസ്സലാം, ജയരാജ്, സിനുഷ (പബ്ലിസിറ്റി കൺവീനർ), ഇന്ദു മോഹൻ, ധനീഷ് ചന്ദ്രൻ, സിജിൻ കൂവള്ളൂർ (ഭക്ഷണ കമ്മിറ്റി കൺവീനർ), ഷിനി നസീർ (വളൻറിയർ ക്യാപ്റ്റൻ), ശ്രീവിദ്യ, നീതു നിധില റിനീഷ് (വൈസ് ക്യാപ്റ്റൻമാർ) എന്നിങ്ങനെ 101 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയിട്ടുള്ളത്.
സെക്രട്ടറി സീബാ കൂവോട് സ്വാഗതവും കൺവീനർ വി.എസ്. സജീന നന്ദിയും പറഞ്ഞു. മെഗാ ചിത്രരചന – കളറിങ് മത്സരങ്ങള്‍ നാല് വയസ്സുമുതൽ ആറ് വയസ്സുവരെയും ഏഴ് വയസ്സുമുതൽ 10 വയസ്സുവരെയും 11 വയസ്സുമുതൽ 15 വയസ്സുവരെയുമുള്ള മൂന്ന് വിഭാഗങ്ങളിലായാണ് നടത്തുക. ഓരോ വിഭാഗത്തിലും ഒന്ന് മുതൽ മൂന്ന് വരെയുള്ള വിജയികൾക്ക് സ്വർണനാണയങ്ങളാണ് സമ്മാനമായി നൽകുന്നത്.
മത്സരിക്കുന്ന കുട്ടികൾ ചിത്രം വരക്കുന്നതിന് ആവശ്യമായ പേപ്പർ ഒഴികെയുള്ള മറ്റു സാധനങ്ങൾ കൊണ്ടുവരണമെന്നും മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ https://forms.gle/dzkvB8N67CvxwNH67 എന്ന ലിങ്കില്‍ ഈ മാസം ഏഴിന് വൈകീട്ട് അഞ്ചിന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോഓഡിനേറ്റര്‍ വിജില ബിജുവിനെ (0543995340) ബന്ധപ്പെടാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ