ദുബായ് ∙ പ്രകൃതി സൗഹൃദ പാക്കറ്റുകളിൽ വിത്തുകൾ കൂടി ചേർത്ത് മലയാളി സംരംഭമായ ഒയാസിസ് കുസീൻസിന്റെ ഭക്ഷണപ്പൊതികൾ വിപണിയിലേക്ക്. നെയ്ച്ചോർ, ബിരിയാണി, സാലഡ്, ബർഗർ തുടങ്ങിയവയാണ് പ്രകൃതി സൗഹൃദ പാക്കറ്റുകളിൽ വിപണിയിൽ എത്തിക്കുന്നത്. പാക്കറ്റുകൾ വലിച്ചെറിഞ്ഞാലും അതിലെ വിത്തുകൾ ചെടിയായി വളരും.
പൂർണമായും പാകം ചെയ്ത ശേഷം 5 ഡിഗ്രിയിൽ തണുപ്പിച്ചു വിപണിയിൽ എത്തിക്കുന്ന ഭക്ഷണ പൊതികൾ മൈക്രോവേവിൽ ചൂടാക്കി കഴിക്കാം. ഫ്രിജിൽ 5 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. കാലാവസ്ഥാ ഉച്ചകോടിയിലെ നിർദേശങ്ങളുടെ ചുവടുപിടിച്ചാണ് പുതിയ സംരംഭമെന്ന് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷമീം പറഞ്ഞു. സീഡ് ഓഫ് ചേഞ്ച് എന്നതാണ് പുതിയ സംരംഭത്തിന്റെ സന്ദേശം.
ഖുബൂസ് മുതൽ കേക്കുകൾ വരെയുളള ഭക്ഷണ വൈവിധ്യം ഒയാസിസ് കുസീൻ നിന്നു പുറത്തിറക്കുന്നുണ്ട്. യുഎഇയിലെ 2500 ലധികം ഔട്ലെറ്റുകളിൽ ഇവ ലഭ്യമാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ