കെഎംആർഎം ജൂബിലി ഉദ്‌ഘാടനവും സ്ഥാപക ദിനാചരണവും

കുവൈത്ത് സിറ്റി∙ കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് (കെഎംആർഎം) പേൾ ജൂബിലി ഉദ്‌ഘാടനവും സ്ഥാപക ദിനാചരണവും നടത്തി. കെഎംആർഎമ്മിന്റെ 3 ദശാബ്ദങ്ങളെ അനുസ്മരിച്ച് 30 പേർ വീതം അടങ്ങുന്ന 10 സംഘങ്ങളുടെ റാലിയോടെയായിരുന്നു തുടക്കം. സീനിയർ വൈസ് പ്രസിഡന്റ് ജോസഫ് കെ.ഡാനിയേൽ പതാക ഉയർത്തി. 

 റവ.ഫാ. ജോൺ തുണ്ടിയത് കോറെപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.  റവ. ഫാ. സോജൻ പോൾ, റവ. ഫാ. ജോൺസൺ നെടുംപുറത്ത്, ബാബുജി ബത്തേരി, ബിനു കെ.ജോൺ, റാണ വർഗീസ് എന്നിവർ പ്രസംഗിച്ചു. 30 പേർ ഒരുമിച്ച് തിരിതെളിച്ചതോടെ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി. കുവൈത്തിൽ 30 വർഷം പൂർത്തിയാക്കിയവരെ ആദരിച്ചു. റവ. ഫാ. സോജൻ അംഗത്വ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്തു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ