അബുദാബി∙ ഹജ്ജിന് അവസരം ലഭിച്ച പ്രവാസികളുടെ പാസ്പോർട്ട് സമർപ്പിക്കുന്നതിൽ ഇളവ് വേണമെന്ന് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ഇന്റർനാഷനൽ കൗൺസിൽ ആവശ്യപ്പെട്ടു. നിലവിൽ ഇന്ത്യൻ ക്വാട്ടയിലൂടെ മാത്രമേ പ്രവാസികൾക്ക് ഹജ്ജിനു പോകാനാകൂ. അതനുസരിച്ച് അപേക്ഷ നൽകുകയും നറുക്കെടുപ്പിൽ അവസരം ലഭിക്കുകയും ചെയ്തവർ ഏപ്രിൽ 24ന് മുൻപ് പാസ്പോർട്ട് നൽകണമെന്നാണ് കേന്ദ്ര ഹജ് കമ്മിറ്റി നിർദേശം. നേരത്തെ പാസ്പോർട്ട് സമർപ്പിക്കേണ്ടി വരുന്ന പ്രവാസികൾ 60-70 ദിവസം ഹജ്ജിനായി അവധിയെടുക്കണം. ഇത് പ്രവാസികളുടെ ജോലിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. അസ്സൽ പാസ്പോർട്ട് സമർപ്പിക്കണമെന്ന നിബന്ധനയിൽ ഇളവു വേണമെന്ന് ഐസിഎഫ് ഇന്ത്യൻ ഹജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ