ചെന്നൈ: സത്യമംഗലം കടുവ സങ്കേതത്തിൽ നാടൻ ബോംബ് വിഴുങ്ങി പശു ചത്തു. തമിഴ്‌നാട്ടിലെ തലവടിയിൽ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. കെ.തായപ്പ എന്നയാളുടെ ഉടമസ്ഥതയിലുള്ള പശുവാണു ചത്തത്.
സത്യമംഗലം കടുവ സങ്കേതത്തിന്റെ പരിധിയിലുള്ള വനം പ്രദേശത്ത് വെള്ളിയാഴ്ച വൈകീട്ട് മേയാൻ വിട്ടതായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് പുല്ലിനിടയിൽ ഒളിപ്പിച്ചുവച്ചിരുന്ന നാടൻ ബോംബ് വിഴുങ്ങിയത്. പിന്നാലെ ബോംബ് പൊട്ടിത്തെറിച്ച് മുഖത്തും വായിലും ഗുരുതരമായി പരിക്കേറ്റ പശുവിനെ സമീപത്തെ വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണു പശു ചത്തത്.
- ജാർഖണ്ഡ് കൂട്ടബലാത്സംഗ കേസിൽ യുഎസ് എഴുത്തുകാരിയുമായുള്ള എൻസിഡബ്ല്യു മേധാവി രേഖ ശർമ്മയുടെ തർക്കം ചർച്ചയാകുന്നു
- ‘സംസ്ഥാന സര്‍ക്കാരിന്‍റെ ട്രഷറി സമ്പൂര്‍ണമായി പൂട്ടി, മുഖ്യൻ ഒളിവില്‍ പോയോ എന്ന് സംശയം’ : സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിൽ രമേശ് ചെന്നിത്തല
- ട്രാൻസ്ജെൻഡർ വിഭാഗത്തിന് എൻ.സി.സി അംഗത്വം നൽകുന്നത് പരിഗണിക്കണം : കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി
- പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് തെരുവുകൾ യുദ്ധക്കളമാക്കി മാറ്റാൻ : മന്ത്രി വി ശിവൻകുട്ടി
- കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകുന്ന വിധി റദ്ദാക്കി സുപ്രീം കോടതി
















