ദുബായ് ∙ കുറിയന്നൂർ ആത്രപ്പള്ളി പരേതരായ സി. എ. മാത്യുവിന്റെയും എ. സി. സാറാമ്മയുടെയും മകൻ ചാക്കോ സി. മാത്യൂസ് (സണ്ണി– 55) ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ അന്തരിച്ചു. സ്വകാര്യ കമ്പനിയിൽ ചീഫ് അക്കൗണ്ടന്റായിരുന്നു. ദുബായ് മാർത്തോമ്മാ ഇടവകാംഗമാണ്.
ഭാര്യ : റിറ്റി മാത്യു. ഏകമകൾ: ഏഞ്ചൽ സാറാ ചാക്കോ.
മൃതദേഹം, കുടുംബം ഇപ്പോൾ താമസിക്കുന്ന ഛത്തിസ്ഗഡിലെ ഭിലായിലേക്കു കൊണ്ടു പോയി. ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഭിലായി മാർത്തോമ്മാ പള്ളിയിൽ സംസ്കരിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ